Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിജെപി മാറ്റിവരയ്‌ക്കുന്ന രാഷ്‌ട്രീയ ഭൂപടം; ഹൈദരബാദിലെ ബിജെപി മുന്നേറ്റം കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുരണനങ്ങള്‍ ഉണ്ടാക്കും

ടിആര്‍എസിന് ബദലായി ജനങ്ങള്‍ കാണുന്നതിനാല്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്തിന്റെ അധികാരം പിടിക്കാന്‍ കഴിയും. ഹൈദരാബാദില്‍ ടിആര്‍എസിന് ഭരണത്തിലേറണമെങ്കില്‍ ഒവൈസിയുടെ പിന്തുണ വേണം. ഇങ്ങനെ വന്നാല്‍ അത് ചന്ദ്രശേഖര റാവുവിന്റെ വിശ്വാസ്യത നശിപ്പിക്കുകയും, ടിആര്‍എസിന്റെ ജനകീയാടിത്തറയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യും. ജൈത്രയാത്രയ്‌ക്ക് തുടക്കമിട്ടിരിക്കുന്ന ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍നിന്ന് കൂടുതല്‍ നേതാക്കളെത്തും. കോണ്‍ഗ്രസ്സില്‍ താരപരിവേഷമുള്ള നടി വിജയശാന്തി ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ വന്നിരിക്കുന്നത് പുതിയ തുടക്കമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 12:55 am IST
in Editorial

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം രാഷ്‌ട്രീയ പ്രതിയോഗികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്‌ട്ര സമിതിയെ നിഷ്പ്രഭമാക്കി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി, ഹൈദരാബാദിനെ വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ തട്ടകമാക്കാന്‍ ശ്രമിച്ച അസാസുദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുടെ ഹുങ്ക് അവസാനിപ്പിച്ചിരിക്കുകയുമാണ്. ആകെയുള്ള 150 സീറ്റില്‍ 49 സീറ്റും ബിജെപി നേടിയതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാതായിരിക്കുന്നത് ടിആര്‍എസിന്റെ അവകാശവാദങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. കാലാവധി അവസാനിക്കാന്‍ മൂന്നുമാസം അവശേഷിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജയം ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിച്ച ചന്ദ്രശേഖര റാവുവിന്റെ രാഷ്‌ട്രീയ മോഹങ്ങള്‍ക്ക് ഇതോടെ മങ്ങലേറ്റിരിക്കുന്നു. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും പ്രചാരണം നടത്താനും വേണ്ടത്ര സമയം ലഭിക്കാതിരുന്നിട്ടും ബിജെപി നടത്തിയ മുന്നേറ്റം പാര്‍ട്ടിയില്‍ പുതിയ ആവേശം നിറച്ചിരിക്കുകയാണ്. പ്രചാരണത്തിന് കുറേക്കൂടി സാവകാശം ലഭിച്ചിരുന്നെങ്കില്‍ കോര്‍പ്പറേഷന്റെ ഭരണം ബിജെപി കൈപ്പിടിയിലൊതുക്കുമായിരുന്നു. കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രം ജയിക്കാന്‍  കഴിഞ്ഞ ബിജെപിക്ക് ഒരു നേട്ടവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് വീമ്പിളക്കിയ ഒവൈസിക്ക് ഇപ്പോള്‍ ഉത്തരംമുട്ടിയിരിക്കുകയാണ്.

കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് ആന്ധ്ര സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതു തന്നെ കോണ്‍ഗ്രസ്സിന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ഈ മോഹം ഇനിയൊരിക്കലും പൂവണിയാന്‍ പോകുന്നില്ലെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്‌ട്ര സമിതിക്ക് ബദല്‍ ബിജെപിയാണെന്നും തെളിഞ്ഞിരിക്കുകയാണ്. ചന്ദ്രശേഖര റാവുവിന്റെ കുടുംബ ഭരണത്തിനും അഴിമതിക്കുമെതിരായ ജനവികാരം ഹൈദരാബാദില്‍ ബിജെപിക്ക് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ തവണ ടിആര്‍എസ് ജയിച്ച പല സീറ്റുകളിലും ഇക്കുറി ബിജെപി വിജയക്കൊടി പാറിച്ചത് ഇതിനു തെളിവാണ്. വോട്ടുവിഹിതത്തില്‍ ബിജെപിയും ടിആര്‍എസും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ ബിജെപിയുടെ മുന്നേറ്റത്തെ തടയാമെന്ന തന്ത്രത്തിനും തിരിച്ചടിയേറ്റിരിക്കുന്നു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പല ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചു കയറിയത്. ബിജെപിയെ മതന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാമെന്ന കപടമതേതരവാദികളുടെ പഴയ തന്ത്രം ഇനി ഫലിക്കില്ലെന്ന സന്ദേശവും ഹൈദരാബാദ് കോര്‍പ്പറേഷന്‍  തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.  

സംഘടനാപരമായി ശക്തിയുണ്ടെങ്കിലും വലിയ രാഷ്‌ട്രീയ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ തെലങ്കാനയില്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഈ ചിത്രമാണ് ഇപ്പോള്‍ മാറുന്നത്. ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പു നടന്ന ദുബ്ബക് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്. ഇതിന്റെ സ്വാഭാവിക പരിണാമങ്ങള്‍ നിരവധിയാണ്. 

ടിആര്‍എസിന് ബദലായി ജനങ്ങള്‍ കാണുന്നതിനാല്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്തിന്റെ അധികാരം പിടിക്കാന്‍ കഴിയും. ഹൈദരാബാദില്‍ ടിആര്‍എസിന് ഭരണത്തിലേറണമെങ്കില്‍ ഒവൈസിയുടെ പിന്തുണ വേണം. ഇങ്ങനെ വന്നാല്‍ അത് ചന്ദ്രശേഖര റാവുവിന്റെ വിശ്വാസ്യത നശിപ്പിക്കുകയും, ടിആര്‍എസിന്റെ ജനകീയാടിത്തറയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യും. ജൈത്രയാത്രയ്‌ക്ക് തുടക്കമിട്ടിരിക്കുന്ന ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍നിന്ന് കൂടുതല്‍ നേതാക്കളെത്തും. കോണ്‍ഗ്രസ്സില്‍ താരപരിവേഷമുള്ള നടി വിജയശാന്തി ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ വന്നിരിക്കുന്നത് പുതിയ തുടക്കമാണ്. തെലങ്കാനയിലെ ബിജെപി മുന്നേറ്റം  അയല്‍ സംസ്ഥാനമായ ആന്ധ്രയിലും മാറ്റമുണ്ടാക്കും. രജനി കാന്തിന്റെ പാര്‍ട്ടി രൂപീകരണവും ബിജെപി അവിടെ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റവും തമിഴ്‌നാടിന്റെ രാഷ്‌ട്രീയ ഗതി മാറ്റും. കര്‍ണാടക ഇപ്പോള്‍ തന്നെ ബിജെപി ഭരണത്തിലാണല്ലോ. ഹൈദരബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും അനുരണനങ്ങള്‍ ഉണ്ടാക്കും. ചുരുക്കത്തില്‍ ബിജെപിയെ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരതത്തിന്റെ രാഷ്‌ട്രീയ ഭൂപടം തന്നെ മാറി മറിയും.

Tags: indiabjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.