Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പറപ്പൂക്കരയില്‍ വികസന വിപ്ലവം സൃഷ്ടിക്കുമെന്ന് ബിജെപി

പ്രളയക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ചവരാണ് പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം നല്‍കുന്നതില്‍ എല്‍ഡിഎഫ് രാഷ്‌ട്രീയ വിവേചനം പുലര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 12:57 pm IST
in Thrissur

തൃശൂര്‍: അഴിമതി പൂര്‍ണമായും തുടച്ചു നീക്കി പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സദ്ഭരണം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നിലവില്‍ ബിജെപിക്ക് 2 സീറ്റ് പഞ്ചായത്തിലുണ്ട്. ഉപതെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ആവര്‍ത്തിച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപി ഭരണത്തിലേറുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

3ാം വാര്‍ഡ് രാപ്പാള്‍, 16ാം വാര്‍ഡ് നെടുമ്പാള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ഈ രണ്ടു വാര്‍ഡുകളടക്കം മൊത്തം മൂന്ന് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 2ാം വാര്‍ഡ് പള്ളത്ത് വിജയിച്ച ജിഷ സജിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനാല്‍ മെമ്പര്‍ സ്ഥാനം ഇവര്‍ രാജി വെച്ചു. പിന്നീട് ഇവിടേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുണ്ടായ രഹസ്യധാരണയെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 410 വോട്ടോടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ച് സഹായിച്ചതിനാല്‍ മൂന്നാം സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിച്ച ബിജെപി 5 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തുമെത്തി. 4ാം വാര്‍ഡ് കുറുമാലി, 5ാം വാര്‍ഡ് നെല്ലായി, 8ാം വാര്‍ഡ് ആലത്തൂര്‍ സൗത്ത്, 9ാം വാര്‍ഡ് ആലത്തൂര്‍ നോര്‍ത്ത്, 17ാം വാര്‍ഡ് തൊട്ടിപ്പാള്‍ സൗത്ത് എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. 7ാം വാര്‍ഡ് കൊളത്തൂര്‍, 18ാം വാര്‍ഡ് തൊട്ടിപ്പാള്‍ എന്നിവിടങ്ങളില്‍ വിജയിച്ചവരേക്കാള്‍ നേരിയ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയും സഹകരണവും ഉണ്ടായില്ലെങ്കില്‍ ഇത്തവണ 13 സീറ്റുകള്‍ നേടി പറപ്പൂക്കരയില്‍ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 സീറ്റുകളുമായി നിലവില്‍ എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിന് 7 സീറ്റുണ്ട്.  പ്രളയക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ചവരാണ് പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം നല്‍കുന്നതില്‍ എല്‍ഡിഎഫ് രാഷ്‌ട്രീയ വിവേചനം പുലര്‍ത്തി. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനോ, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഭരണസമിതി നടപടിയെടുത്തില്ല. പ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിച്ചവര്‍ച്ച് ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയത് സേവാഭാരതി, സംഘപരിവാര്‍ സംഘടനകളാണ്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഏകീകൃത പ്രവര്‍ത്തനം പഞ്ചായത്തില്‍ ഉണ്ടായില്ല.

 കൊറോണ രോഗികള്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. വീടുകളില്‍ നിന്ന് രോഗികളെ മാറ്റി പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഭരണസമിതി അലംഭാവം കാണിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി എല്‍ഡിഎഫ് നടത്തി. ജനറല്‍ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 5 കോടി രൂപയുടെ ഫണ്ട് എല്‍ഡിഎഫ് ലാപ്‌സാക്കിയിട്ടുണ്ട്. 29 അങ്കണവാടികള്‍ക്കായി കൃത്യമായി ഫണ്ട് അനുവദിച്ചില്ല. 50 ലക്ഷത്തോളം രൂപ അനുവദിച്ചതില്‍ 38 ലക്ഷം രൂപ മാത്രം ചെലവഴിച്ച് 12 ലക്ഷം രൂപ ലാപ്‌സാക്കി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് വാങ്ങാന്‍ അനുവദിച്ച 21 ലക്ഷം രൂപയും  വിനിയോഗിക്കാതെ ലാപ്‌സാക്കി കളഞ്ഞു. കുറുമാലി പുഴ ശുചീകരണ പദ്ധതിയിലും അഴിമതിയുണ്ടായിട്ടുണ്ട്. 

പദ്ധതി യഥാവിധി ചെയ്യാത്തതിനാലാണ് പഞ്ചായത്തില്‍ വെള്ളക്കെട്ടുണ്ടായത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളപ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ല. കൈതോട് നവീകരണം നടത്തി ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വെള്ളമെത്തിക്കുന്നതിലും വീഴ്ച വരുത്തി. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നന്തിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവും നന്തിക്കര ഗവ.ഹൈസ്‌കൂള്‍ കെട്ടിട നിര്‍മ്മാണവും പൂര്‍ത്തിയാകാത പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുകയാണ്. പഞ്ചായത്തില്‍ ഇതുവരെയും പൊതുശ്മാശനം സ്ഥാപിച്ചിട്ടില്ല. 

പട്ടികജാതി കോളനികളില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണ സമിതി പരാജയപ്പെട്ടു. ആരോഗ്യമേഖലയില്‍ ഭരണസമിതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. ജീവിതശൈലി രോഗികള്‍, കിടപ്പു രോഗികള്‍, മാനസിക ശാരീര വെല്ലുവിളി നേരിടുന്ന രോഗികള്‍ എന്നിവര്‍ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പഞ്ചായത്തിലുള്ള തൊട്ടിപ്പാള്‍, പൊങ്കോത്ര, പന്തല്ലൂര്‍, ആലത്തൂര്‍ എന്നീ നാലു ഹെല്‍ത്ത് സബ്‌സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഹെല്‍ത്ത് സബ് സെന്ററുകളില്‍ മരുന്ന് സൂക്ഷിക്കാന്‍ സൗകര്യമില്ല. കിലോമീറ്ററുകള്‍ താണ്ടി വരുന്ന രോഗികള്‍ മരുന്ന് ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതിയാണിപ്പോള്‍. 

ബിജെപി അധികാരത്തിലേറിയാല്‍ വെള്ളം, വെളിച്ചം, പാര്‍പ്പിടം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയുള്ള സമഗ്രവികസനം നടപ്പിലാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. പറപ്പൂക്കര ഗവ.ആശുപത്രിയില്‍ 25 ബെഡുള്ള കിടത്തി ചികിത്സ സജ്ജമാക്കും. ആധുനിക സംവിധാനത്തോടെ മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കും. നന്തിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ച് തരിശായി കിടക്കുന്ന ഭൂമികള്‍ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കും.

Tags: bjpelectiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.