Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കല്ലുവാതുക്കലിന്റെ ഹൃദയം കീഴടക്കി രാജിപ്രസാദ്

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലുവാതുക്കല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെങ്കില്‍ ഇക്കുറി ഒന്നാം വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രാജി പറയുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ നിന്നും 2015 ലെ തദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും മത്സരിച്ച രാജി എബിവിപിയിലൂടെയാണ് യുവമോര്‍ച്ചയിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 12:15 pm IST
inKollam
rajiprasad

rajiprasad

ചാത്തന്നൂര്‍: കല്ലുവാതുക്കലിന്റെ ഹൃദയം കീഴടക്കി രാജിപ്രസാദ്. ഇടതുപക്ഷത്തിന്റ ഉറച്ച കോട്ടകളില്‍ ചെന്ന് വെല്ലുവിളിച്ച് ശക്തമായ പോരാട്ടത്തിലൂടെ ആധിപത്യം ഉറപ്പിച്ച ചരിത്രമാണ് രാജിപ്രസാദിനുള്ളത്.

സമാജസേവനം ജീവിതവ്രതമാക്കിയ രാജിപ്രസാദ് ജയപരാജയങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വളരെയേറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് രാജി വോട്ട് ചോദിക്കുന്നത്. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളും ചൂണ്ടിക്കാണിക്കുന്നു. ഡിവിഷനില്‍ ഉള്‍പ്പെട്ട പൂതക്കുളം കല്ലുവാതുക്കല്‍ പഞ്ചായത്തുകളിലെ ഇടതുജനപ്രതിനിധികളുടെ വികസനവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് വോട്ട് നേടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് രാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. 2005ല്‍ തന്റെ കന്നിയങ്കത്തില്‍ ശൂരനാട് സൗത്ത് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നിന്നും വിജയിച്ചു. തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം നിറവേറ്റി സമാജസേവനവുമായി മുന്നോട്ട് പോകുകയാണ്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലുവാതുക്കല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെങ്കില്‍ ഇക്കുറി ഒന്നാം വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രാജി പറയുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ നിന്നും 2015 ലെ തദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും മത്സരിച്ച രാജി എബിവിപിയിലൂടെയാണ് യുവമോര്‍ച്ചയിലെത്തിയത്. യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ്, ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ തിളങ്ങിയ രാജിപ്രസാദ് ഇപ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ. ഭര്‍ത്താവ് പ്രസാദ് നിലവില്‍ ശൂരനാട് സൗത്ത് 15-ാം വാര്‍ഡിലെ പഞ്ചായത്തംഗമാണ്. മൈനാഗപ്പള്ളി കന്നിമേല്‍ നോര്‍ത്ത് കിടങ്ങയം വലിയത്ത് തെക്കതില്‍ വീട്ടില്‍ കുടുംബാംഗമാണ്.

കല്ലുവാതുക്കല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജയശ്രീ രമണന്‍ നിലവില്‍ കെപിസിസി മീഡിയ സമിതി അംഗമാണ്. ഐഎന്‍ടിയുസി  വനിതാവിഭാഗം, കൊല്ലം ജില്ലാപ്രസിഡന്റ്, പോലീസ് വനിതാസെല്‍ ഉപദേശകസമിതി അംഗം, കേരള സംസ്ഥാന ആര്‍ട്ടിസാന്‍സ് യൂണിയന്‍ (തഴ ഈറ്റ തൊഴിലാളി യൂണിയന്‍), കൊല്ലം ജില്ലാ പ്രസിഡന്റ്, ജി. രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍, കോണ്‍ട്രാക്ട് സൊസൈറ്റി (ഗ്രില്‍കോസ്) ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി യൂണിയന്‍, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.  

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആശാദേവി നിലവില്‍ ബ്ലോക്ക് പഞ്ചായത്തംഗമാണ്. കൂടാതെ എസ്സിപികെ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിഡിഎസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പട്ടികജാതി ക്ഷേമസമിതി (പികെഎസ്) ചാത്തന്നൂര്‍ ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാഅസോസിയേഷന്‍ ചാത്തന്നൂര്‍ ഏരിയാകമ്മിറ്റി അംഗം കെഎസ്‌കെടിയു പൂതക്കുളം വില്ലേജ് പ്രസിഡന്റ്, കെഎസ്‌കെടിയു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു.

Tags: bjpelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.