ഒര്‍ലാന്‍ഡോ: ഇന്ത്യന്‍ ഒന്നാം നമ്പര്‍ താരം പ്രജ്ഞേഷ് ഗുണേശ്വരന് തുടര്‍ച്ചയായ രണ്ടാം എടിപി ചലഞ്ചര്‍ ഫൈനലിലും തോല്‍വി. ഒര്‍ലാന്‍ഡോ ഓപ്പണിന്റെ ഫൈനലില്‍ അമേരിക്കയുടെ ബ്രാന്‍ഡണ്‍ നകഷിമ നേരിട്ടുള്ള സെറ്റുകള്‍ക്ക് പ്രജ്ഞേഷിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 3-6, 4-6. മത്സരം ഒരു മണിക്കൂര്‍ 28 മിനിറ്റ് നീണ്ടു.
കഴിഞ്ഞയാഴ്ച ക്യാരി ചലഞ്ചര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലും പ്രജ്ഞേ്ഷ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രണ്ട് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ പ്രജ്ഞേഷിന് പുതിയ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിക്കും. നിലവില്‍ 137-ാം റാങ്കുകാരനാണ്. പുതിയ റാങ്കിങ്ങില്‍ 128-ാം സ്ഥാനത്തേക്ക് ഉയരും.
















