Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എളവള്ളിയില്‍ വികസനത്തിന്റെ ‘വെള്ളിവെളിച്ച’മെത്തിക്കാനൊരുങ്ങി ബിജെപി

പതിറ്റാണ്ടുകളായി വികസനം വഴിമാറി നടക്കുന്ന എളവള്ളി ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ് ബിജെപി. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയതോടെ ബിജെപി ഏറെ ആത്മവിശ്വാസത്തിലാണ്. ഉപതെരഞ്ഞെടുപ്പിലൂടെയാണ് പഞ്ചായത്തില്‍ ബിജെപിക്ക് നിലവിലെ ഭരണ സമിതിയില്‍ പ്രതിനിധിയുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 01:16 pm IST
in Thrissur

തൃശൂര്‍: പതിറ്റാണ്ടുകളായി വികസനം വഴിമാറി നടക്കുന്ന എളവള്ളി ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ് ബിജെപി. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയതോടെ ബിജെപി ഏറെ ആത്മവിശ്വാസത്തിലാണ്. 

ഉപതെരഞ്ഞെടുപ്പിലൂടെയാണ് പഞ്ചായത്തില്‍ ബിജെപിക്ക് നിലവിലെ ഭരണ സമിതിയില്‍ പ്രതിനിധിയുണ്ടായത്. 5ാം വാര്‍ഡ് പരയ്‌ക്കാടിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരം നടന്നുവെങ്കിലും ബിജെപിയിലെ ലയേഷ് പരയ്‌ക്കാട് വിജയിച്ച് ഭരണ സമിതിയില്‍ അംഗമായി. ഇതിനു പുറമേ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ആറ് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 1ാം വാര്‍ഡ് ചിറ്റാട്ടുകര, 4ാം വാര്‍ഡ് കടവല്ലൂര്‍, 7ാം വാര്‍ഡ് വാക, 10ാം വാര്‍ഡ് പണ്ടാരക്കാട്, 12ാം വാര്‍ഡ് കാട്ടേരി, 13ാം വാര്‍ഡ് പൂവത്തൂര്‍ എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ബിജെപി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഈസാഹചര്യത്തില്‍ ഇപ്രാവശ്യം 10 സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 

13 സീറ്റുകളോടെ നിലവില്‍ എല്‍ഡിഎഫാണ് എളവള്ളിയില്‍ ഭരണം. യുഡിഎഫിന് 2 സീറ്റുകളുണ്ട്. വികസനമെത്തി നോക്കാത്ത നിരവധി മേഖലകള്‍ പഞ്ചായത്തിലുണ്ടെന്നും ഭരണനിര്‍വ്വഹണത്തില്‍ എല്‍ഡിഎഫ് കടുത്ത സ്വജനപക്ഷപാതം കാണിച്ചതായും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷവും പഞ്ചായത്തില്‍ വികസന മുരടിപ്പായിരുന്നു. സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് കോടിക്കണക്കിന് രൂപ മുടക്കി എളവള്ളി മമ്മായിയില്‍ തുടക്കമിട്ട വ്യവസായ എസ്റ്റേറ്റ് ഇതുവരെയും പൂര്‍ത്തീകരിക്കാനായിട്ടില്ല. പദ്ധതി പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുകയാണ്. 

എളവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമല്ലാത്തതിനാല്‍ പരിസരവാസികള്‍ ദുരിതമനുഭവിക്കുന്നു. ആവശ്യമായ മെഷീനുകള്‍ ശ്മശാനത്തില്‍ സ്ഥാപിച്ചിട്ടില്ല. മൃതദേഹ സംസ്‌കരണം ശാസ്ത്രീയമായിട്ടല്ല ഇവിടെയിപ്പോള്‍ നടത്തുന്നത്. ഗ്രാമീണ മേഖലയില്‍ ആവശ്യത്തിന് ബസ് റൂട്ടുകളില്ലാത്തതിനാല്‍ യാത്രാ ക്ലേശം രൂക്ഷമാണ്. ഗതാഗതസൗകര്യം കുറവായതിനാല്‍ വലിയ പൈസ കൊടുത്ത് സ്വകാര്യ വാഹനങ്ങളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ജലനിധി പദ്ധതിയില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടി. പ്രവര്‍ത്തനത്തിലെ അശാസ്ത്രീയത കാരണം പൈപ്പ് വെള്ളത്തില്‍ ഉപ്പ് വെള്ളം കയറി പദ്ധതി ഉപയോഗശൂന്യമായി. രൂക്ഷമായ കുടിവെള്ളക്ഷാമം പഞ്ചായത്തിലൂണ്ട്. 

പഞ്ചായത്തിലെ 80 ശതമാനം പേരും കര്‍ഷകരാണ്. എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് വില കിട്ടുന്ന വാണിജ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ടില്ല. രാത്രിയില്‍ വന്യമൃഗാക്രമണമുണ്ടാകുന്നതിനാല്‍ വിവിധ കൃഷികള്‍ നശിക്കുന്നുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന മുള്ളന്‍ പന്നി, കാട്ടുപന്നി എന്നിവയില്‍ നിന്ന് സംരക്ഷണം നേടാനുള്ള പദ്ധതികളൊന്നും തന്നെ ഭരണ സമിതി നടപ്പാക്കിയില്ല. തോടുകള്‍ കൃത്യമായി പുനര്‍നിര്‍മ്മാണം നടത്താത്തതിനാല്‍ പഞ്ചായത്തില്‍ വെള്ളക്കെട്ടാണ്. തോടുകളും കാനകളും ശുചീകരിക്കാത്തതിനാല്‍ മഴക്കാലത്ത് പ്രളയമുണ്ടായി വീടുകളില്‍ വെള്ളം കയറും. എളവള്ളിയില്‍ തുടങ്ങിയ പട്ടികജാതി ക്ഷേമനിധി ഓഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം ജീര്‍ണാവസ്ഥയിലാണ്.  പഞ്ചായത്തില്‍ ആകെയുള്ള ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയില്ല. രാത്രിയില്‍ ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ല. പ്രകൃതിക്ക് ദോഷകരമായി അനധികൃതമായി കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാന്‍ മണ്ണു മാഫിയക്ക് എല്‍ഡിഎഫ് ഭരണ സമിതി കൂട്ടു നിന്നു. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപണി നടത്താതെ ഇപ്പോഴും ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്.  

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ എല്‍ഡിഎഫ്  ഭരണ സമിതി അവഗണിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചില്ല. സ്ഥലവും വീടുമില്ലാത്ത നിരവധി പേര്‍ ഇപ്പോഴും പഞ്ചായത്തിലുണ്ട്. ചിറ്റാട്ടുകര അടിസ്ഥാനമാക്കി പഞ്ചായത്തില്‍ പൊതു മാര്‍ക്കറ്റെന്ന പ്രഖ്യാപനം വാഗ്ദാനം മാത്രമായി. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ പദ്ധതികളൊന്നും തന്നെ എല്‍ഡിഎഫ് നടപ്പിലാക്കിയിട്ടില്ല. ബിജെപി ഭരണത്തിലെത്തിയാല്‍ സമസ്ത മേഖലയിലും വികസനത്തിന്റെ ‘വെള്ളിവെളിച്ച’മെത്തിച്ച് എളവള്ളിയെ ജില്ലയിലെ മികച്ച പഞ്ചായത്താക്കുമെന്ന് നേതാക്കള്‍ പറയുന്നു. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം നടപ്പാക്കും. യുവജനങ്ങള്‍ക്ക് കളിക്കാനും കായിക താരങ്ങള്‍ക്ക് പരിശീലനത്തിനുമായി ഗ്രൗണ്ട് സ്ഥാപിക്കും. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. കൃഷി-ആരോഗ്യം-വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ മേഖലകളിലും വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കി.

Tags: bjpelectiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

പുതിയ വാര്‍ത്തകള്‍

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.