Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് വ്യാപനം തടഞ്ഞ് യുപി മോഡല്‍

കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം മികച്ചതാണെന്നും, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ലോകാരോഗ്യ സംഘടന പറയുമ്പോള്‍ കേരളത്തിന് അതില്‍നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 03:00 am IST
inEditorial

കൊവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതില്‍ ഉത്തര്‍പ്രദേശിനെ ലോകാരോഗ്യ സംഘടന പ്രശംസിച്ചിരിക്കുന്നു. ചരടുവലികളോ പ്രചാരണ തന്ത്രങ്ങളോ ഇല്ലാതെ അര്‍ഹതയ്‌ക്ക് ലഭിച്ചിരിക്കുന്ന അംഗീകാരമാണിത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയാണ് രാജ്യാന്തര സംഘടന ഇങ്ങനെയൊരു ബഹുമതി നല്‍കിയിരിക്കുന്നത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും, രോഗം പടര്‍ത്താന്‍ വളരെ സാധ്യതയുള്ളവരെയും കണ്ടെത്താന്‍ 70000 ലേറെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച യുപി സര്‍ക്കാരിന്റെ നടപടിയെ ലോകാരോഗ്യ സംഘടന എടുത്തു പറഞ്ഞിരിക്കുന്നു. ഇതിനുവേണ്ടിയുള്ള തീവ്രശ്രമത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ അത് കാണാന്‍ കൂട്ടാക്കാതെ മറ്റ് പല കാരണങ്ങളുടെയും പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഈ പ്രചാരവേല നടന്നു. ഇതിനൊന്നും മറുപടി പറയാന്‍ നില്‍ക്കാതെ ജനങ്ങളുടെ ജീവനും ആരോഗ്യവും രക്ഷിക്കാന്‍ ഫലപ്രദമായ നടപടികളെടുക്കുകയായിരുന്നു യോഗി സര്‍ക്കാര്‍. അതാണിപ്പോള്‍ ലോകാരോഗ്യ സംഘടന തന്നെ അംഗീകരിച്ചിട്ടുള്ളത്.

ഒരു കാലത്ത് ദുര്‍ഭരണത്തിനും പിന്നാക്കാവസ്ഥയ്‌ക്കും വികസനരാഹിത്യത്തിനും പേരുകേട്ട ഏറ്റവും വലിയ സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഇക്കാരണത്താല്‍തന്നെ ജനങ്ങള്‍ ഒന്നടങ്കം കൊവിഡ് മഹാമാരിക്ക് ഇരയാവുമെന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഭരണസംവിധാനത്തെ ശക്തമായി ചലിപ്പിക്കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും യോഗി സര്‍ക്കാരിനു കഴിഞ്ഞു. കൊവിഡ് പരിശോധന യുപിയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നു. ദിവസേനയുള്ള പരിശോധനാ നിരക്ക് താഴേക്കുപോയില്ല. രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. രോഗവ്യാപനത്തിന്റെ തോതും കുറഞ്ഞു. ജില്ലകള്‍ തോറും ഇതിനായി തീവ്ര ശ്രമങ്ങളാണ് നടന്നത്. ഒരര്‍ത്ഥത്തില്‍ മഹാമാരി പരത്തുന്ന വൈറസിനെ വേട്ടയാടിപ്പിടിക്കുകയായിരുന്നു. ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിക്കുന്നതിലും, ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിലുമൊക്കെ ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മഹാരാഷ്‌ട്രയും ദല്‍ഹിയും പോലുള്ള സംസ്ഥാനങ്ങളുടെ രോഗപ്രതിരോധം പാളിപ്പോയപ്പോഴാണ് ഉത്തര്‍പ്രദേശിന് വിജയിക്കാനായതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം മികച്ചതാണെന്നും, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ലോകാരോഗ്യ സംഘടന പറയുമ്പോള്‍ കേരളത്തിന് അതില്‍നിന്ന് വലിയ പാഠങ്ങള്‍  പഠിക്കാനുണ്ട്. ഉത്തര്‍പ്രദേശിലെ ജനസംഖ്യ 24 കോടിയോളം വരും. ചില നഗരങ്ങളിലെ ജനസാന്ദ്രതയില്‍ ചൈനയും ഇന്തോനേഷ്യയും മാത്രമേ മുന്നില്‍നില്‍ക്കുകയുള്ളൂ. കേരളത്തിന്റെ ജനസംഖ്യ വെറും മൂന്നര കോടിയും. കേരളത്തിന്റെ ആരോഗ്യ സംവിധാനം വികസിതരാജ്യങ്ങളിലേതുപോലെയാണെന്ന അവകാശവാദം നിലനില്‍ക്കെ കൊവിഡ് പ്രതിരോധം എങ്ങുമെത്താത്ത അവസ്ഥയിലാണ്.  ദിവസംതോറും വൈകുന്നേരങ്ങളില്‍ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട്, മഹാമാരിയെ പേടിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ മലയാളികളുടെ മേല്‍ കുതിര കയറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആശങ്ക രോഗപ്രതിരോധത്തെക്കുറിച്ചല്ല. അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചാണ്. ഇങ്ങനെയൊരു അഭ്യാസം യോഗി ആദിത്യനാഥോ മറ്റ് മുഖ്യമന്ത്രിമാരോ കാണിക്കുന്നില്ല. ഇതും ഒരു കേരള മോഡല്‍ എന്ന മട്ടിലാണ് പിണറായിയുടെ കൊവിഡ് വാര്‍ത്താ സമ്മേളനം. അതു പക്ഷേ രോഗപ്രതിരോധത്തിനുതകില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുപിയെ കണ്ട് പഠിക്കട്ടെ.

Tags: 2020up
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പുതിയ വാര്‍ത്തകള്‍

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.