ക്യാര (അമേരിക്ക): ഇന്ത്യന്‍ ഡേവിസ് കപ്പ് താരം പ്രജ്ഞേഷ് ഗുണേശ്വരന്‍ അറ്റ്‌ലാന്റിക് ടൂര്‍ ചലഞ്ച് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റു. നാലാം സീഡായ ഗുണേശ്വരനെ അമേരിക്കയുടെ ഡെനീസ് കുള്‍ഡ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. ലോക 146-ാം റാങ്കുകാരനായ ഗുണേശ്വരന്‍ ആദ്യ സെറ്റ് നേടിയെങ്കിലും അവസാന രണ്ട് സെറ്റുകളില്‍ അടിതെറ്റി. ഒരു മണിക്കൂര്‍ മുപ്പത്തിമൂന്ന് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 3-6, 0-6 എന്ന സ്‌കോറിനാണ് തോറ്റത്.
മുപ്പത്തിയൊന്നുകാരനായ ഗുണേശ്വരന്‍ ഇത് ഏഴാം തവണയാണ് എടിപി ടൂര്‍ ഫൈനല്‍ കളിച്ചത്. ഇതില്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടി. 2018 ഏപ്രിലില്‍ ചൈനയില്‍ നടന്ന ടൂര്‍ണമെന്റിലും ആവര്‍ഷം നവംബറില്‍ ബെംഗളൂരുവില്‍ നടന്ന ടൂര്‍ണമെന്റിലുമാണ് കിരീടം ചൂടിയത്.
















