ക്യാരി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്ഞേഷ് ഗുണേശ്വരന്‍ അറ്റ്‌ലാന്റിക് ടൈറി എടിപി ചലഞ്ചര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഡെന്മാര്‍ക്കിന്റെ മൈക്കല്‍ ടോര്‍പെഗാര്‍ഡിനെതിരായ സെമിഫൈനലില്‍ ഗുണേശ്വരന് വാക്കോവര്‍ ലഭിച്ചു.
ഗുണേശ്വരന്‍ ഫൈനലില്‍ അമേരിക്കയുടെ ഡെനിസ് കുഡ്‌ലയെ നേരിടും.
















