Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

കൊട്ടാരക്കര വിടപറഞ്ഞിട്ട് 34 വര്‍ഷം; ഓര്‍മകളുമായി വിജയലക്ഷ്മി

ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും വേലുത്തമ്പിയും കുഞ്ഞാലിമരക്കാരും പഴശ്ശിരാജയും എല്ലാം കൊട്ടാരക്കരയിലൂടെ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. 1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 03:00 pm IST
inMollywood
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഓര്‍മകളുമായി ഭാര്യ വിജയലക്ഷ്മി

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഓര്‍മകളുമായി ഭാര്യ വിജയലക്ഷ്മി

കൊട്ടാരക്കര: അഭ്രപാളികളിലും അരങ്ങിലും മലയാളത്തിന്റെ പൗരുഷമായിരുന്ന കൊട്ടാരക്കര ശ്രീധരന്‍ നായര്‍ വിടപറഞ്ഞിട്ട് ഇന്ന് 34 വര്‍ഷം. 1986 ഒക്ടോബര്‍ 19നാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് 64-ാമത്തെ വയസില്‍ അദ്ദേഹം യാത്രയാകുന്നത്. ഓര്‍മയായി മൂന്നരപതിറ്റാണ്ട് പിന്നിടുമ്പോഴും ശ്രീധരന്‍ നായര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും വേലുത്തമ്പിയും കുഞ്ഞാലിമരക്കാരും പഴശ്ശിരാജയും എല്ലാം കൊട്ടാരക്കരയിലൂടെ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. 1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി.  

ചെമ്മീനിലെ അഭിനയത്തിന് രാഷ്‌ട്രപതിയുടെ സ്വര്‍ണമെഡലും കരസ്ഥമാക്കി. ശ്രീധരന്‍നായര്‍ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നതിന് തെളിവാണ് കുട്ടിച്ചാത്തനിലെ മന്ത്രവാദിയെന്ന കഥാപാത്രം. ഭാവാഭിനയത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്ന് ശക്തവും ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്‍കിയ മഹാനടന് കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നതും ദുഃഖസത്യമായി അവശേഷിക്കുകയാണ്.

ലൈബ്രറി കൗണ്‍സിലിന്റെ വകയായുള്ള ആസ്ഥാനമന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്‍കി എന്നത് മാത്രമാണ് ആകെയുള്ള സ്മാരകം. 2012 ല്‍ രൂപം നല്‍കിയ ശ്രീധരന്‍നായര്‍ ഫൗണ്ടേഷന്‍ ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ തയ്യാറെടുത്തെങ്കിലും ഒന്നും നടന്നില്ല.  

നിരവധി ചലചിത്ര പ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. മകന്‍ സായികുമാര്‍, മകള്‍ ശോഭാമോഹന്‍, ചെറുമക്കളായ വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവര്‍ ഈ രംഗത്ത് സജീവമായുണ്ട്.

92 വയസ് പിന്നിട്ട ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുളള സായികൃപയില്‍ മകള്‍ ബീനയ്‌ക്കും മരുമകന്‍ അഡ്വ. കൃഷ്ണകുമാറിനും ഒപ്പമാണ് താമസിക്കുന്നത്. ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് സോഷ്യല്‍മീഡിയയിലൂടെ അനുസ്മരണ ചടങ്ങു നടക്കും.  

വൈകിട്ട് 7ന് പി. അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍, ജയറാം, നിര്‍മാതാവ് അനില്‍ അമ്പലക്കര, സിദ്ധാര്‍ഥ ശിവ, രാജേഷ് ശര്‍മ, സുജേഷ് ഹരി എന്നിവര്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ പ്രൊഫ. ഗംഗാധരന്‍ നായര്‍ അറിയിച്ചു.

Tags: cinemaKottarakkara Sreedharan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.