Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അജ്ഞാതനായ അയല്‍ക്കാരന്‍

ശാസ്ത്രവിചാരം 254_ അതിവിദൂരമായ ഏതോ ഒരു ഗാലക്‌സിയില്‍നിന്നു വരുന്ന തരംഗ വിസ്‌ഫോടനങ്ങള്‍... കൃത്യമായ ഇടവേളകളില്‍ ക്രമം തെറ്റാതെയെത്തുന്ന തരംഗങ്ങള്‍... മേല്‍വിലാസമില്ലാത്ത തരംഗങ്ങള്‍... അവ വരുന്നത് ഏതാണ്ട് 500 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണെന്നു മാത്രം നാം കരുതുന്നു.

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Oct 13, 2020, 04:34 pm IST
inVaradyam

‘കമ്പിയില്ലാക്കമ്പിക്കാരുടെ ചില ആപ്പീസുകളില്‍ ഈയിടെ കിട്ടീട്ടുള്ള അസാധാരണ സന്ദേശങ്ങള്‍ കുജഗ്രഹത്തില്‍നിന്നു പുറപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നു. പ്രസ്തുത സന്ദേശങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ വിശ്വാസത്തെ പ്രബലപ്പെടുത്തീട്ടുമുണ്ട്. ഈ സന്ദേശങ്ങള്‍ സൂര്യനില്‍നിന്നുള്ളതായിക്കൂടെയോ എന്ന സംശയം മാര്‍ക്കൊനി പ്ലാമാറിയോന്‍ എന്നീ പണ്ഡിതന്മാരുടെ ഖണ്ഡിതമായ തീരുമാനത്താല്‍ അസ്ഥാനത്തായിരിക്കുന്നു. സന്ദേശങ്ങള്‍ കുജനില്‍നിന്നാണെന്ന് ഉറപ്പിക്കുന്ന പക്ഷം കുജനില്‍ ജനവാസമുണ്ടെന്നും, ആ ജനസഞ്ചയം പരിഷ്‌കാര സോപാനത്തില്‍ ഭൂവാസികളോടൊപ്പം ഉയര്‍ന്നിട്ടുണ്ടെന്നും അനുമാനിക്കണം. ഈ അനുമാനം സാധുവോ എന്നാണ് ഇവിടെ ആലോചിക്കാനുള്ളത്…”

‘ചൊവ്വയില്‍ ജനവസാമുണ്ടോ’ എന്ന തലക്കെട്ടില്‍ പി.സി.ജോര്‍ജ് നൂറ് വര്‍ഷം മുന്‍പ് (1921 ധനു-മകരം) ഭാഷാപോഷിണിയില്‍ എഴുതിയ ശാസ്ത്രലേഖനം നോക്കുക. മനുഷ്യവര്‍ഗമുണ്ടായ കാലം മുതലുള്ള സംശയമാണിത്-പ്രപഞ്ചത്തില്‍ എവിടെയെങ്കിലും മനുഷ്യവാസമുണ്ടോ?

പ്രപഞ്ചത്തില്‍ മനുഷ്യവാസമുള്ള ഒരേയൊരു ഗ്രഹമെന്നാണ് നാം ഭൂമിയെ വിളിക്കുന്നത്. മറ്റെല്ലാം ജീവനില്ലാത്ത വെറും ഗോളങ്ങള്‍. കല്‍പ്പാന്തകാലത്തോളം അനന്തമായ ആകാശത്തില്‍ അലഞ്ഞുതിരിയുന്ന ഗോളങ്ങള്‍. പക്ഷേ ബ്രിട്ടീഷ് കൊളമ്പിയയിലെ റേഡിയോ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ റേഡിയോ ടെലിസ്‌കോപ്പായ ‘ചിമ്മി’ല്‍ പതിയുന്ന കരുത്തേറിയ റേഡിയോ തരംഗ വിസ്‌ഫോടനങ്ങള്‍ നമ്മോട് പറയുന്നതിതാണ്-ഒന്ന് മാറി ചിന്തിക്കുക. അതിവിദൂരമായ ഏതോ ഒരു ഗാലക്‌സിയില്‍നിന്നു വരുന്ന തരംഗ വിസ്‌ഫോടനങ്ങള്‍… കൃത്യമായ ഇടവേളകളില്‍ ക്രമം തെറ്റാതെയെത്തുന്ന തരംഗങ്ങള്‍… മേല്‍വിലാസമില്ലാത്ത തരംഗങ്ങള്‍… അവ വരുന്നത് ഏതാണ്ട് 500 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണെന്നു മാത്രം നാംകരുതുന്നു.

കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിങ് എക്‌സിപിരിമെന്റ് എന്ന പ്രോജക്ടിന്റെ ഹ്രസ്വരൂപമാണ് ‘ചിം’. ഒകാനാഗന്‍ താഴ്‌വരയില്‍ വടക്കന്‍ ആകാശത്തേക്ക് സദാ കണ്ണുനട്ടിരിക്കുന്ന പടുകൂറ്റന്‍ ആന്റിനോ ശ്രേണിയാണ് ‘ചിമ്മി’ന്റെ കരുത്ത്.

അജ്ഞാതമായ റേഡിയോ തരംഗങ്ങള്‍ പലപ്പോഴും നമ്മുടെ ആകാശ ആന്റിനകളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ട്. 2007 മുതല്‍ അത് ഇടക്കിടെ സംഭവിക്കാറുണ്ട്. പക്ഷേ അതൊക്കെ താല്‍ക്കാലികം മാത്രം. അഥവാ ഒറ്റപ്പെട്ട പ്രതിഭാസങ്ങള്‍. പക്ഷേ ‘ചിമ്മി’ല്‍ പതിഞ്ഞത് ഒറ്റപ്പെട്ട തരംഗങ്ങളല്ല. കൃത്യമായി 16 ദിവസം നീണ്ടുനില്‍ക്കുന്ന ആവൃത്തികളാണ്. ദൈര്‍ഘ്യം ഒരു മില്ലി സെക്കന്റ്. ഓരോ മണിക്കൂറിലും ഒന്നോ രണ്ടോ പ്രാവശ്യം എന്ന കണക്കില്‍. പിന്നെ 12 നാള്‍ നിശ്ശബ്ദം. സെപ്

തംബര്‍ (2018) മുതല്‍ ഒക്‌ടോബര്‍ (2019) വരെയുള്ള കാലത്ത് ഇത്തരം 28 ആവൃത്തികളുണ്ടായി. ഇപ്പോഴും ആവര്‍ത്തിക്കുന്നു. അതുകൊണ്ടാവണം അന്യ ഗ്രഹ ജീവന്‍ തേടുന്നവര്‍ക്കു മുന്നില്‍ ഇതൊരു പ്രഹേളികയായത്.

ബഹിരാകാശ വീഥിയിലെ തമോഗര്‍ത്തങ്ങള്‍ തമ്മിലോ ന്യൂട്രോംണ്‍ നക്ഷത്രങ്ങള്‍ തമ്മിലോ കൂട്ടിയിടിച്ചതിന്റെ ബാക്കി പത്രമാകാം റേഡിയോ തരംഗങ്ങള്‍ എന്നായിരുന്നു ശാസ്ത്രജ്ഞരുടെ ആദ്യ അഭ്യൂഹം. പക്ഷേ തരംഗങ്ങളുടെ കൃത്യതയും തുടര്‍ച്ചയും. ശാസ്ത്രജ്ഞരെ ഇരുത്തിച്ചിന്തിപ്പിച്ചു. അങ്ങനെയാണ് തരംഗങ്ങളുടെ പിതൃത്വം ശക്തമായ കാന്തിക മേഖല നിലനില്‍ക്കുന്ന ഭ്രമണ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്കാവാമെന്ന അഭ്യൂഹത്തില്‍ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ എത്തിയത്. ഏതെങ്കിലും തമോഗര്‍ത്തത്തെ വലയം ചെയ്യുന്ന നക്ഷത്രത്തിന്റെ സ്പന്ദനങ്ങളാവാം ഇതെന്ന് അന്യഗ്രഹജീവി പര്യവേഷകരായ ‘സിതി’ അഭിപ്രായപ്പെടുന്നു. പക്ഷേ കൃത്യമായ കാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

എന്തായാലും അന്യഗ്രഹജീവി വാദം ഏതാണ്ട് അസ്തമിച്ച മട്ടാണിപ്പോള്‍. അതീവ ഹ്രസ്വമായ ഒരു റേഡിയോ തരംഗം അയച്ചതുകൊണ്ട് അന്യഗ്രഹ ജീവികള്‍ എങ്ങനെയാണ് ആശയവിനിമയം നടത്തുകയെന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. അപ്രകാരം ആഗ്രഹിക്കുന്ന അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവര്‍ കുറെക്കൂടി ബുദ്ധിപരമായ ഒരു ആശയവിനിമയ സങ്കേതം അവലംബിക്കുമായിരുന്നല്ലോ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ അവരും അന്യഗ്രഹജീവി വാദം പൂര്‍ണമായി തള്ളിക്കളയുന്നില്ല.

പക്ഷേ ഈ തരംഗങ്ങളുടെ സാന്നിധ്യം ഒരു സംഭവം തന്നെയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഒരുപക്ഷേ പ്രപഞ്ച സങ്കല്‍പ്പം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്തമായേക്കാവുന്ന ഒരു സംഭവം അതുകണ്ടെത്തും വരേക്കും നമുക്ക് ഒരു സാധ്യതകളെയും നിരാകരിക്കാനാവില്ല.

വാല്‍ക്കഷണം-അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ‘നാസ’യില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന അപേക്ഷയുമായി സിന്‍സിനാറ്റി സ്വദേശിനി ലോറസിക്കോ കോടതിയിലെത്തിയിരിക്കുന്നു. തന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ചന്ദ്രനിലെ പാറപ്പൊടി ‘നാസ’ പിടിച്ചുപറിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കരസേനാ പൈലറ്റായിരുന്ന ലോറയുടെ പിതാവ് ടോം മുറേയ്‌ക്ക് ചങ്ങാതിയും ആദ്യ ചന്ദ്ര യാത്രികനുമായ നീല്‍ ആംസ്‌ട്രോങ് സമ്മാനിച്ചതാണ് ചന്ദ്രനിലെ പാറപ്പൊടി നിറച്ച ചിമിഴ്. കിട്ടിയത് 1970 ല്‍. അന്ന് പത്തുവയസ്സുകാരിയായ ലോറയ്‌ക്ക് ആംസ്‌ട്രോങ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ ഒരു കുറിപ്പും അതിനൊപ്പം വച്ചിരുന്നു. ഈ രണ്ട് വസ്തുക്കളും സ്വന്തം ജീവന്‍ പോലെയാണ് ലോറ കാത്തു സൂക്ഷിക്കുന്നത്. പക്ഷേ സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ചന്ദ്രനിലെ മണ്ണ് പിടിച്ചെടുക്കുന്നതാണത്രേ ‘നാസ’യുടെ ഇപ്പോഴത്തെ നയം. അതിനാല്‍ ‘നാസ’യില്‍നിന്ന് തന്റെ ചാന്ദ്രച്ചിമിഴിനെ സംരക്ഷിച്ചുതരണമെന്നാണ് കോടതിയോട് ലോറ അഭ്യര്‍ത്ഥിക്കുന്നത്!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.