ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക
ഭൂമണ്ഡലത്തിലെ ശുദ്ധജലത്തിന്റെ മുക്കാല്‍ പങ്കും കുടിയിരിക്കുന്നത് ഹിമാനികള്‍ എന്ന് വിളിക്കുന്ന പടുകൂറ്റന്‍ മഞ്ഞുമലകളിലാണെന്ന് നമുക്കറിയാം. ഭൂമണ്ഡലത്തിന്റെ ചൂടു കൂടുന്നതിനനുസരിച്ച് അവയൊക്കെ ഉരുകിയൊലിച്ച് കടല്‍ ജലനിരപ്പുയര്‍ത്തുകയാണെന്നും നമുക്കറിയാം. അതിതാപത്തിന്റെ...








































