Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതാണോ സര്‍ക്കാരേ ലൈഫ്മിഷന്‍; വീട്ടിലുറങ്ങിയ ബാലിക പാമ്പുകടിയേറ്റ് മരിച്ചു

മണ്‍കട്ട കൊണ്ട് പണിത കുഞ്ഞുവീട്ടിലായിരുന്നു ഇവരുടെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പാണ് ആദിത്യയെ കടിച്ചത്.

അനന്തു തലവൂര്‍byഅനന്തു തലവൂര്‍
Oct 5, 2020, 06:43 pm IST
inKerala

പത്തനാപുരം(കൊല്ലം): മണ്ണുതേച്ച തറയില്‍ കുഞ്ഞനുജത്തിക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ആ പൊന്നുമോള്‍. ഉറക്കത്തില്‍ എപ്പോഴോ ചെവിയില്‍ പാമ്പാണ് കടിച്ചതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ വേദന സഹിക്കവയ്യാതെ അവള്‍ പിടഞ്ഞു. മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി. ഒരുപക്ഷെ അടച്ചുറപ്പുളള ഒരു വീടുണ്ടായിരുന്നങ്കില്‍ ആദിത്യമോള്‍ക്ക് ഈ ദുര്‍ഗതി ഉണ്ടാകില്ലായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കാന്‍ ഈ കുടുംബം മൂന്നുതവണ അപേക്ഷിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട ഈ പിഞ്ചുബാലികയുടെ മരണത്തിലെ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരാണെന്നാണ് ആരോപണം ഉയരുന്നത്.  

പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മൂത്തമകള്‍, പത്തുവയസ്സുകാരി ആദിത്യയാണ് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മരിച്ചത്. വീട്ടില്‍ അനുജത്തിക്കൊപ്പം തറയില്‍  കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് പാമ്പുകടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പത്തനാപുരത്തെയും അടൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ രാവിലെ മരിച്ചു.

മണ്‍കട്ട കൊണ്ട് പണിത കുഞ്ഞുവീട്ടിലായിരുന്നു ഇവരുടെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പാണ് ആദിത്യയെ കടിച്ചത്. ആദിത്യയുടെ അമ്മ സിന്ധു പലതവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അപേക്ഷകളെല്ലാം നിരസിച്ചു. പതിനഞ്ചുസെന്റിലധികം ഭൂമി ഉണ്ടെന്നതാണ് അപേക്ഷ നിരസിക്കാന്‍ പ്രധാന കാരണമായി പറഞ്ഞിരുന്നത്.

എന്നാല്‍ പട്ടയമില്ലാത്ത പതിനഞ്ച് സെന്റിലധികം ഭൂമിയുണ്ടെന്ന പേരില്‍ നിര്‍ധനകുടുംബത്തിന് അര്‍ഹിച്ച വീട് നിഷേധിച്ച നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച ആദിത്യയുടെ മൃതദേഹം രാത്രിയോടെ സംസ്‌കരിച്ചു. അഞ്ചുവയസുകാരി അഥീന സഹോദരിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഅ്ബയിൽ ആ കാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നു ; മൃഗബലിയും, മനുഷ്യ കുരുതിയും നടന്നിരുന്നുവെന്ന് മാലാ പാർവതി

Kerala

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

Kerala

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Entertainment

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

കാമുകനൊപ്പം ഒളിച്ചോടി ; തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല : വീട്ടില്‍ അതിക്രമിച്ചുകയറി ജനലും വാതിലും തല്ലിത്തകര്‍ത്ത് ഭാര്യ

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

ഓപ്പറേഷൻ തൂഫാനിൽ ഇഡിയും; കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നാലിടത്ത് പരിശോധന

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.