Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംഎല്‍എയുടെ നിക്ഷേപത്തട്ടിപ്പ്; ലീഗ് വാഗ്ദാനത്തില്‍ ദുരൂഹത

രാഷ്‌ട്രീയ പാര്‍ട്ടിയായ ലീഗ് ഈ പണം എവിടെനിന്ന് സമാഹരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്ര വലിയ തട്ടിപ്പ് നടത്തിയ കമറുദ്ദീനെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കമറുദ്ദീനെ മഞ്ചേശ്വരത്ത് ജയിപ്പിച്ചതും സിപിഎമ്മാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവര്‍ക്കും പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്ന് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 15, 2020, 12:51 pm IST
inKerala

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീന്‍ ചെയര്‍മാനായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 135 കോടി രൂപ മുസ്ലിം ലീഗ് നിക്ഷേപകര്‍ക്ക് തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ ദുരൂഹത. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ലീഗ് പറയുന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവന പണമായി സ്വീകരിക്കുന്നതിന് നിയമ തടസമുള്ളപ്പോള്‍ 135 കോടി രൂപ എവിടെ നിന്ന് ലീഗിന് കിട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്. കമറുദ്ദീന്‍ വെട്ടിച്ച പണം തിരികെ കൊടുക്കുന്നതിന് ഫണ്ട് സമാഹരിക്കാനായി ലീഗ് നേതൃത്വം ശ്രമങ്ങള്‍ തുടങ്ങിയതായി ആരോപണമുണ്ട്.

രാഷ്‌ട്രീയ പാര്‍ട്ടിയായ ലീഗ് ഈ പണം എവിടെനിന്ന് സമാഹരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്ര വലിയ തട്ടിപ്പ് നടത്തിയ കമറുദ്ദീനെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കമറുദ്ദീനെ മഞ്ചേശ്വരത്ത് ജയിപ്പിച്ചതും സിപിഎമ്മാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവര്‍ക്കും പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്ന് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കിയുള്ള പ്രശ്‌ന പരിഹാരത്തിനായി ലീഗിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കേസിലെ പ്രതികളായ ലീഗ് നേതാക്കളുമായി സംസാരിക്കുന്നതിന് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ എം.സി. കമറുദ്ദീന്‍ മാത്രമാണ് പങ്കെടുത്തത്. എം.സി. കമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ കമ്പനിയുടെ ആസ്തി വിവരങ്ങളും നിക്ഷേപകര്‍ക്ക് എത്ര തുക നല്‍കാനുണ്ടെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ ശേഖരിക്കുന്നത്.  

പ്രാഥമികമായി കമറുദ്ദീന്റെ ആസ്തിവിവരങ്ങളും കടബാധ്യത സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കും. ആദ്യഘട്ടത്തില്‍ ചെറിയ ഇടപാടുകാര്‍ക്ക് മുന്‍ഗണന നല്‍കിയാകും പ്രശ്‌ന പരിഹാരമുണ്ടാവുകയെന്നാണ് സൂചന. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ പരാതികള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കവും വേഗത്തിലാക്കിയിട്ടുണ്ട്. ഇത്രയും തുക സമാഹരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണുമെന്നതാണ് മുസ്ലിം ലീഗിനെ കുഴക്കുന്നത്.

Tags: Muslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.