Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ സിപിഎം ബന്ധവും തെളിഞ്ഞു: ബിജെപി

സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ മതതീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സത്യവാങമൂലത്തിലും വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കണമെന്ന് കേന്ദ്രം തീരുമാനിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 07:15 am IST
inKerala

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കും മാത്രമല്ല അന്താരാഷ്‌ട്ര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സിപിഎമ്മിനും ബന്ധമുണ്ടെന്നുള്ള തെളിവാണ് പുറത്തായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ മതതീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സത്യവാങമൂലത്തിലും വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കണമെന്ന് കേന്ദ്രം തീരുമാനിച്ചത്.  

ബെംഗളൂരുവില്‍ അറസ്റ്റിലായ അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ ബിനാമി പാര്‍ട്ണറാണെന്ന് വ്യക്തമായിരിക്കുന്നു.  കര്‍ണാടകത്തിലെയും കേരളത്തിലെയും ചില സിനിമാതാരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് നാര്‍ക്കോട്ടിക്ക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ മനസിലായിരിക്കുന്നത്. 2012 മുതല്‍ അനൂപ് മുഹമ്മദും സംഘവും മയക്കുമരുന്ന് കച്ചവടം നടത്തുകയാണ്. ഇയാളുമായി അപ്പോള്‍ മുതല്‍ ബന്ധമുണ്ടെന്ന് ബിനീഷ് കൊടിയേരി സമ്മതിച്ചിരിക്കുന്നു. ബിനീഷിന്റെ ബിനാമി പാര്‍ട്ണര്‍മാരാണ് ഇവരെന്നതും വ്യക്തമായിരിക്കുന്നു.  

സിപിഎം നേതാക്കള്‍ കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും സ്വകാര്യത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട പാലക്കാട് പ്ലീനത്തെ കുറിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം, സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ആരോപണവിധേയന്‍. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ നടത്തിയ നിശാപാര്‍ട്ടിയെകുറിച്ചും അതില്‍ ആരെല്ലാം പങ്കെടുത്തിരുന്നു എന്നും കേരള പൊലീസ് അന്വേഷിക്കണം. മയക്കുമരുന്ന് സംഘത്തോടൊപ്പം ചില സിനിമാതാരങ്ങളും പാര്‍ട്ടി സെക്രട്ടറിയുടെ മകനും പങ്കെടുത്തെന്നാണ് വിവരം.  

സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് ബന്ധപ്പെട്ടിരുന്നു. അനൂപിന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് മുങ്ങിയതെന്നും ആരാണ് അവരെ സഹായിച്ചതെന്നും അന്വേഷിക്കണം. റമീസുമായും അനൂപുമായും ബന്ധമുള്ള ബിനീഷ്, സ്വപ്‌നയെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം.  

സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ആരോപണവിധേയനായ സാഹചര്യത്തില്‍ സിപിഎം അഖിലേന്ത്യാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കൂടുതല്‍ നാണംകെട്ട് സ്വയം അപഹാസ്യനാവാതെ മുഖ്യമന്ത്രി രാജിവയ്‌വക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ് ബാബു, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ടി. ബാലസോമന്‍, ബിഡിജെഎസ് ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

Tags: bjpgoldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.