Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

ഗൃഹാരംഭം

വാസ്തുവിദ്യ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 05:53 pm IST
inVasthu

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വിഘ്ന പരിസമാപ്തി കാംക്ഷിച്ചു യഥാവിധി ആചാരപ്രകാരം ചെയ്തു വരുന്ന ചടങ്ങാണ് ഗൃഹാരംഭം. ഉചിത അതിര്‍ത്തി നിശ്ചയിച്ചു കുറ്റി അടിച്ചു നാട്ടി ദിക്ക് നിര്‍ണയം നടത്തി വീടിനു സ്ഥാനം കാണുക, യഥാവിധി പൂജാപൂതമായ കല്ലിട്ടു ഗൃഹനിര്‍മാണം ആരംഭിക്കുക എന്നിവയാണ് പ്രാദേശികമായി ഭേദം നിലനില്‍ക്കെ സാമാന്യമായി ഗൃഹാരംഭം എന്ന നിലയില്‍ പരിഗണിക്കുന്നത്.

ദേവദാരു, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളാണ് സാധാരണയായി കുറ്റി അടിക്കാന്‍ ഉപയോഗിച്ച് വരുന്നത്. ഉണങ്ങാത്തതും കേടുകളില്ലാത്തതും ഉചിതമായ ലക്ഷണങ്ങളോടും കൂടിയ കുറ്റി കടഭാഗം കൂര്‍പ്പിച്ചു അളവുകൊണ്ടു ചേര്‍ത്ത് വാസ്തു പുരുഷ മണ്ഡലത്തില്‍ നിരൃതി ഭാഗത്തോ ബ്രഹ്മസ്ഥാനത്തോ ഈശ കോണിലോ ഗമന നിയമമനുസരിച്ചു തറയ്‌ക്കുന്നതാണ് പതിവ്.

വാസ്തുശാസ്ത്രപ്രകാരം കുറ്റിയടി, കല്ലിടല്‍ എന്നീ രണ്ടു ചടങ്ങുകളും ഗൃഹാരംഭം ആണെന്നിരിക്കെ പ്രധാന ചടങ്ങായി സൂചിപ്പിക്കുന്നത് ശിലാന്യാസം അഥവാ തറക്കല്ലിടുന്നതിനെയാണ്. ഗൃഹത്തെ വാസ്തു പുരുഷമണ്ഡലമായി സങ്കല്‍പ്പിച്ചു ചരണ ഭാഗത്തോ, ഉദയരാശിയുടെ പത്താം രാശിയിലോ ശിലയെ ന്യസിക്കേണ്ടതാകുന്നു. ഗൃഹനാഥനോ, നിര്‍ദ്ദേശപ്രകാരം ആചാര്യനോ, പുത്രനോ, ചേര്‍ന്നോ വേണം ചടങ്ങ് നിര്‍വഹിക്കുവാന്‍. ഓജസ്സുള്ള പുരുഷന്മാരാല്‍ ശിലാന്യാസം ചെയ്യുന്നതാണുചിതം. സ്ത്രീ ആകുന്ന ഭൂമിയില്‍ ഗര്‍ഭന്യാസം നിര്‍വഹിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. പുല, വാലായ്‌മ, അശുദ്ധി, ഗൃഹനാഥ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ, എന്നീ സന്ദര്‍ഭങ്ങളില്‍ ഗൃഹാരംഭം അരുത്.

ഗൃഹാരംഭ മുഹൂര്‍ത്തത്തിനായി മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം എന്നീ മാസങ്ങളും കാര്‍ത്തിക ഞാറ്റുവേലയും വര്‍ജ്യങ്ങളാണ്. ഊണ്‍ നാളുകളായ രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, ചോതി, അനിഴം, മകം, മൂലം എന്നീ നാളുകളും ഗൃഹാരംഭത്തിന് ഉത്തമമാണ്.

ഗൃഹാരംഭ മുഹൂര്‍ത്തത്തിനു മകരം, തുലാം, മേടം, കര്‍ക്കിടകം എന്നിവയൊഴിച്ചുള്ള രാശികളും കൊള്ളാം. എന്നാല്‍ ഉദയരാശി സമയത്ത് ഗൃഹാരംഭം പാടില്ലാത്തതാണ്. മുഹൂര്‍ത്ത രാശിയുടെ നാലാം ഭാവത്തില്‍ ഗ്രഹങ്ങളൊന്നും ഇല്ലാത്തതും അഷ്ടമത്തില്‍ ചൊവ്വ ഇല്ലാത്തതുമായ സമയവും ചൊവ്വ, ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളും മുഹൂര്‍ത്തതിനായി സ്വീകരിക്കണം. ഗൃഹനാഥന്റെ നക്ഷത്രവും, നക്ഷത്രത്തിനു വേധമില്ലാത്ത നക്ഷത്രങ്ങളും, കൂറ് അനുസരിച്ച് അഷ്ടമരാശിക്കൂറ് വരുന്ന നക്ഷത്രങ്ങളും ഒഴിവാക്കണം.

ഗൃഹാരംഭത്തിന് ദിവസം ഗണിക്കുമ്പോള്‍ തിഥി’കളില്‍ ചതുര്‍ഥി, ചതുര്‍ദശി, സപ്തമി, അഷ്ടമി, നവമി എന്നീ തിഥികള്‍ പാടില്ല. കല്ലിടുന്നതിനായി 1, 3, 4, എണ്ണത്തിലുള്ള കല്ലുകള്‍ ആണ് ഉപയോഗിക്കേണ്ടത്.

ഉചിതമായ ആരംഭം കര്‍മഫലത്തെ സൂചിപ്പിക്കുന്നു എന്നതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നതും ആചാരപ്രധാനവുമാകുന്നു. സൂചനകളാല്‍ ഗോചരമായ വിഘ്നങ്ങളെ വിവിധങ്ങളായ ഉപായങ്ങളാല്‍ നിവാരണം ചെയ്ത് കര്‍മഫല പ്രാപ്തിക്കായി ഗൃഹനാഥന്‍ യത്‌നിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.