Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ മഹാഭാഗ്യം; പരിഹസിച്ച് ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേര്‍ മലയിടിഞ്ഞു മരിച്ചതും താന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്‌കളങ്കനാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:44 pm IST
inBJP

തിരുവനന്തപുരം: തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വെസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേര്‍ മലയിടിഞ്ഞു മരിച്ചതും താന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്‌കളങ്കനാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്!…. പെട്ടിമലയില്‍ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ! ! !

മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങളാണെങ്കില്‍ അദ്ദേഹം ഒട്ടും അറിയുന്നില്ല. എന്തെല്ലാമാണ് അദ്ദേഹം അറിയാതെ പോയത്.

1. സ്പ്രിംഗ്‌ളര്‍ ഇടപാടിലെ അഴിമതി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അഴിമതിയുടെ പേരില്‍ സ്പ്രിംഗ്‌ളര്‍ കരാര്‍ റദ്ദാക്കിയതും അദ്ദേഹം അറിഞ്ഞില്ല; കാരണം അദ്ദേഹം നിഷ്‌കളങ്കനാണ്.

2. സ്വര്‍ണക്കടത്ത്/ രാജ്യദ്രോഹ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്വപ്ന സുരേഷിന് ഐ. ടി. വകുപ്പില്‍ വന്‍ ശമ്പളത്തില്‍ നിയമനം നല്‍കിയ കാര്യവും അദ്ദേഹം അറിഞ്ഞില്ല.

3. ഐ. ടി. വകുപ്പ് സെക്രട്ടറിയും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കരന്‍, സ്വപ്ന സുരേഷിന്റെ ഉപകര്‍ത്താവ് ആണ് എന്ന കാര്യവും അദ്ദേഹം അറിഞ്ഞില്ല.

4. സ്വപ്ന സുരേഷും ശിവശങ്കരനും ഒരുമിച്ച് ഒന്നു ചേര്‍ന്ന് ദുബായില്‍ പോയി യു. എ. ഇ. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്ക് മുന്നൊരുക്കവും, ഗൃഹപാഠവും, നടത്തിയ കാര്യവും മുഖ്യമന്ത്രി അറിഞ്ഞില്ല.

5. റെഡ് ക്രസന്റ് (രക്ത ചന്ദ്രിക)മായി കൂടി കൂടിക്കാഴ്ച നടത്തുമ്പോഴും ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്നപ്പോഴും സ്വപ്നയുടെ സാന്നിധ്യം അദ്ദേഹം ശ്രദ്ധിച്ചേയില്ല. കാരണം, അദ്ദേഹം നിഷ്‌കളങ്കനാണ്. പിള്ള മനസാണ് അതില്‍ കള്ളമേയില്ല.

6. രക്തചന്ദ്രിക നല്‍കിയ 20 കോടിയില്‍ നിന്നും ഒരു കോടി സ്വപ്ന അടിച്ചുമാറ്റിയതും അദ്ദേഹം അറിഞ്ഞില്ല.

7. മന്ത്രി ജലീലും, ശരണം വിളിക്കുന്ന മന്ത്രിയും അടക്കം സ്പീക്കറോടൊപ്പവും അല്ലതെയും സ്വപ്നയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യവും പാവം മുഖ്യമന്ത്രി അറിഞ്ഞില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

8. തന്റെ പ്രസ്സ് സെക്രട്ടറി പി. എം. മനോജ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ധിക്കാരം കാട്ടിയ മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറഞ്ഞതും പുലയാട്ടിയതും മുഖ്യമന്ത്രി അറിഞ്ഞേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

9. ലോകനാഥ് ബഹ്റയുടെ പോലീസ് നാട്ടില്‍ നടന്ന് ആളുകളെ ഇടിച്ചുകൊല്ലുന്നതും, ഉരുട്ടിക്കൊല്ലുന്നതും, മുക്കികൊല്ലുന്നതും വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി അറിയുന്നേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

ഇങ്ങനെ നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്. പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേര്‍ മലയിടിഞ്ഞു മരിച്ചതും താന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്‌കളങ്കനാണ്.

പക്ഷെ, കോവിഡ് കാലം പാര്‍ട്ടിഭരണത്തിന് ഉപയുക്തമാക്കത്തക്ക വിധത്തില്‍, പോലീസ് ഭരണം ഏര്‍പ്പെടുത്താനുള്ള ഊനം അദ്ദേഹത്തിനുണ്ടായി എന്നത് കൊടിയേരിയുടെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണെന്ന് തോന്നുന്നു. മരണം, ജനനം, വിവാഹം, അടിയന്തിരം ഇങ്ങനെ, ആചാരം എന്ത് തന്നെ ആയാലും പോലീസിന്റെ സമ്മതം വേണമെന്ന ഉത്തരവ് മുഖ്യമന്ത്രി ഇറക്കി. പോലീസിന്റെ സമ്മതമാകട്ടെ പാര്‍ട്ടി ശുപാര്‍ശ പറഞ്ഞാലേ ലഭിക്കൂ. കേരളത്തെ പാര്‍ട്ടി ഭരണത്തിലാക്കാന്‍ കഴിഞ്ഞ മുഖ്യമന്ത്രിയായും പിണറായി അറിയപ്പെടും.

മുഖ്യമന്ത്രി, ഒന്നും അറിയാതെ അങ്ങ് ഇരുട്ടിലെ നടക്കരുത്. ഇരുട്ടില്‍ നടക്കുന്നവന്‍ ഇടറി വീഴും; മറക്കരുത്. അപ്പോള്‍ താങ്ങാന്‍ നിഴല്‍ പോലും ഉണ്ടാകില്ല; കാരണം വെളിച്ചമില്ലെങ്കില്‍ നിഴല്‍ ഉണ്ടാകില്ല.

Tags: Pinarayi Vijayanbjpk s radhakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.