കൊച്ചി: ഇന്ത്യന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം ആന്‍ മേരിക്ക് അമേരിക്കയിലെ കന്‍സാസ് സ്‌റ്റേറ്റ് ലൈഫ് പ്രിപ്പേറ്ററി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്. കോട്ടയം മൗണ്ട് കാര്‍മല്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ്.
അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കേരളത്തിലെ ആദ്യ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ താരമാണ് ആന്‍ മേരി. നിലവില്‍ അണ്ടര്‍-16, അണ്ടര്‍-18 ഇന്ത്യന്‍ ടീം അംഗമാണ്. ബെംഗളൂരില്‍ നടന്ന അണ്ടര്‍-17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ വിജയവും നേടി. അണ്ടര്‍-18 എഫ്‌ഐബിഎ ചാമ്പ്യന്‍ഷിപ്പ് ലെവല്‍ രണ്ടിലും കളിച്ചിട്ടുണ്ട്.
















