ചെന്നൈ: ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന് ലെജന്‍ഡ്‌സ് ഓഫ് ചെസ് ടൂര്‍ണമെന്റില്‍ ആദ്യ ജയം. ഇസ്രയേല്‍ താരം ബോറിസ് ഗെല്‍ഫാന്‍ഡിനെ തോല്‍പ്പിച്ചാണ് നീണ്ട തോല്‍വികളില്‍ നിന്ന് ആനന്ദ് കരകയറിയത്. നേരത്തെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ആനന്ദ് തോറ്റിരുന്നു.
















