Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാഹോറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ മുസ്ലിം പള്ളിയാക്കുന്നു; പാക്കിസ്ഥാനോട് ശക്തമായി പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാകിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറില്‍ ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താന്‍' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 12:37 pm IST
inWorld

ന്യൂദല്‍ഹി: ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. പാകിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറില്‍ ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര ‘ഷാഹിദി അസ്താന്‍’ ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്.

സംഭവത്തെക്കുറിച്ച് ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചതായും ഇക്കാര്യം അന്വേഷിച്ച് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മതപരമായ അവകാശങ്ങളും സാംസ്‌കാരിക പൈതൃകവും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബിലെ മുഗള്‍ ഗവര്‍ണ്ണറായ സക്കറിയാ ഖാന്‍ ആണ് ബായി തരു സിംഗ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാന്‍ തയ്യാറായില്ല. ‘മതം മാറൂ അല്ലെങ്കില്‍ മരിക്കൂ’ എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹം തിരികെച്ചോദിച്ചത് ‘മതം മാറിയാല്‍ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ’ എന്നായിരുന്നു.

പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളര്‍ത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാന്‍ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂണ്‍ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങള്‍ ആ നിലയില്‍ ജയിലില്‍ക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോള്‍ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

1745 ല്‍ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താന്‍ ഭായ് തരു ജി. ‘സിഖ് സമൂഹം ബഹുമാനപൂര്‍വ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയില്‍ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

Tags: mosqueprotestpakistanJihadGurudwara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.