Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാസ്താംകോട്ടയില്‍ സ്ഥിതി സങ്കീര്‍ണം: ഇന്നലെ അഞ്ചുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധനയ്‌ക്കായി എത്തിയവരുടെ തിക്കും തിരക്കും ആശുപത്രിയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്ന തരത്തിലായി. അഞ്ഞൂറിലധികം പേര്‍ കൂട്ടത്തോടെ ആശുപത്രിയിലെത്തിത് സംഘര്‍ഷമായി. സാമൂഹിക അകലമൊന്നും വകവയ്‌ക്കാതെ ജനത്തിരക്ക് നിയന്ത്രണാതീതമായി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോവിഡ് പരിശോധനയ്‌ക്കെത്തിയവരെ വിരട്ടിയോടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:39 am IST
inKollam
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്കായി എത്തിയവരുടെ തിക്കും തിരക്കും

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്കായി എത്തിയവരുടെ തിക്കും തിരക്കും

ശാസ്താംകോട്ട: കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന ശാസ്താംകോട്ടയിലും പരിസരത്തും ഇന്നലെ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായി. ഇന്നലെ രോഗം നിര്‍ണയിച്ചവരില്‍ ഒരാള്‍ പോരുവഴി കമ്പലടി സ്വദേശിയായ മെത്തവ്യാപാരിയാണ്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.  

ഇതിനിടെ ഇന്നലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധനയ്‌ക്കായി എത്തിയവരുടെ തിക്കും തിരക്കും ആശുപത്രിയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്ന തരത്തിലായി. അഞ്ഞൂറിലധികം പേര്‍ കൂട്ടത്തോടെ ആശുപത്രിയിലെത്തിത് സംഘര്‍ഷമായി. സാമൂഹിക അകലമൊന്നും വകവയ്‌ക്കാതെ ജനത്തിരക്ക് നിയന്ത്രണാതീതമായി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോവിഡ് പരിശോധനയ്‌ക്കെത്തിയവരെ വിരട്ടിയോടിക്കുകയായിരുന്നു.

അതത് പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ സമയനിര്‍ദേശമടങ്ങുന്ന ടോക്കണുമായി വരുന്നവരെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താനാകൂ എന്ന ആശുപത്രി അധികൃതരുടെ അറിയിപ്പാണ് സംഘര്‍ഷമായത്. ഇന്നലെ ആശുപത്രിയില്‍ എത്തിയവരില്‍ അധികവും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ ടൈംസ്ലോട്ട് ഇല്ലാതെ വന്നവരാണത്രേ. രണ്ടാഴ്ചയ്‌ക്കുമുമ്പുവരെ ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ എത്തിയവര്‍ റാപ്പിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് വാര്‍ഡുകളിലെല്ലാം പോലീസ് അനൗണ്‍സ്‌മെന്റ് ഉണ്ടായിരുന്നു. കൂടാതെ ആരോഗ്യവകുപ്പും പത്ര കുറിപ്പിലൂടെ ഇക്കാര്യം ജനങ്ങളിലെത്തിച്ചു.

എന്നാല്‍ വേണ്ട രീതിയിലുള്ള നിര്‍ദേശവും മുന്‍കരുതലും ആരോഗ്യവകുപ്പില്‍ നിന്നും ഉണ്ടായില്ല. ഈ വീഴ്ചയാണ് ഇന്നലെ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. അതത് പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു വേണം പരിശോധനയ്‌ക്ക് എത്താനെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. മാത്രമല്ല ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് അടക്കം മിക്ക പഞ്ചായത്തുകളില്‍ നിന്നും ആളുകള്‍ ഇന്നലെ ശാസ്താംകോട്ട ആശുപത്രിയില്‍ പരിശോധനയ്‌ക്കായി എത്തിയിരുന്നു. ശാസ്താംകോട്ടയെ മാത്രം ആശ്രയിക്കാതെ മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ടെസ്റ്റിന് സൗകര്യമൊരുക്കിയിരുന്നെങ്കില്‍ ഈ തിരക്ക് ഒഴിവാക്കാമായിരുന്നുവെന്ന് ആക്ഷേപമുണ്ട്.  

ഇതിനിടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും ഒരു ഡോക്ടറെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വര്‍ക്കിങ് അറേഞ്ച് മെന്റില്‍ തിരിച്ചുവിളിച്ചു. തിങ്കളാഴ്ച തിരികെ ചെല്ലാനാണ് നിര്‍ദേശം. ആശുപത്രിയിലെ പരിശോധനാകേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരാണുള്ളത്. ഇതുകാരണം ആശുപത്രി ഓപിയിലെത്തുന്ന മറ്റ് രോഗികളെ പരിശോധിക്കാനാകാത്ത സ്ഥിതിയാണ്. തിങ്കളാഴ്ച ഒരു ഡോക്ടര്‍ തിരിച്ചുപോകുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ പരുങ്ങലിലാകും.

വരും ദിവസങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ ടോക്കണുമായി വരുന്നവരെ മാത്രമെ റാപ്പിഡ് ടെസ്റ്റ് നടത്തുകയുള്ളുവെന്ന് താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരു ദിവസം മുന്നൂറുപേരെ ടെസ്റ്റിന് വിധേയരാക്കാനുള്ള സൗകര്യമേ ആശുപത്രിയില്‍ ഉള്ളുവെന്നും ഇന്നലെ 298 പേരുടെ സ്രവം പരിശോധനയ്‌ക്കായെടുത്തുവെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഹാന അറിയിച്ചു.

Tags: Coronasasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.