Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആലയം അന്യമാകുന്നുവോ?

കവിത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 26, 2020, 05:48 pm IST
inLiterature

കൂട് നഷ്ടമായെങ്കിലും കൂട്ട് പിരിയൊല്ലെ

കുഞ്ഞിളംകോഴി കുളക്കോഴി

എന്നുമെന്‍ ഉമ്മറവാതില്‍ക്കല്‍ ത്രിസന്ധ്യയില്‍

നിന്‍ നാമജപം കേള്‍ക്കേ ഞാന്‍ ധന്യനായി…

പക്ഷേ,

മാമരം മറിഞ്ഞപ്പോള്‍

ഇലകളിന്‍ മര്‍മരം കേള്‍ക്കാതെയായപ്പോള്‍

വെണ്‍കൊക്കുമില്ലിക്കുളവും വറ്റിത്തണല്‍ നീങ്ങി…

മയിലും മൈനയും മാടത്തയും തേന്‍-

കുരുവിയും കുയിലും മരംകൊത്തിയുമെങ്ങുപോയ്?

കാണാപ്പരപ്പിലെ മാനത്ത് ചേക്കേറി

അങ്ങനെ,

വിഷാദബന്ധിതന്‍ ചിന്തിച്ചിടുന്നു എന്‍

വിലാപം കേള്‍ക്കുക ജീവജാലങ്ങളെ…

അമ്മ മരങ്ങളോ ധരിത്രിയില്‍ വീണു ദ്രവിക്കുന്നു

തിന്മമരങ്ങളോ തഴയ്‌ക്കുന്നു ചുറ്റിലും

മറ്റ് മാര്‍ഗമില്ലാതെയായ് ദേവീ പ്രകൃതിക്ക്

‘സര്‍വ്വംസഹ’യായ് തുടരുവാനെന്നെന്നും

തുടങ്ങീ തിരിച്ചടി നടുങ്ങി ദിഗന്തങ്ങള്‍

പകച്ചു പതുങ്ങീ മനുഷ്യനും ശാസ്ത്രവും!

ചോദ്യം,

നിനച്ചുവോ നീയും സപ്തഖണ്ഡങ്ങളും

ഈ അജ്ഞാതശത്രുതന്‍ മിന്നൊളി പ്രകടനം!

ചിത്രം വിചിത്രം ജന്തുജാലങ്ങള്‍ക്കും  

പക്ഷിവൃന്ദങ്ങള്‍ക്കും

ഈ ഭൂമി ആനന്ദാലയസങ്കേതമെന്നുമെന്നും!

ഇതുപോലൊടുങ്ങുമോ സൂക്ഷ്മാണുമൂലമായ്

ആരവമില്ലാതെ ഭൂമിമഹാരഥം

മാനവരില്ലാതെ ഭ്രമണം തുടരുമോ?

പാരിതില്‍ ജീവനം നരന്നാവതില്ലാതെ

പച്ച പുതച്ച പൂപ്പന്തുപോല്‍ സൗരവീഥിയില്‍

മറ്റുമക്കളുമമ്മയും മാത്രമായുള്ളൊരു

കൊച്ചുകുടുംബമായ് പുത്രനില്ലാതെ-

മുടിയനായ പുത്രന്‍ മാത്രമില്ലാതെ!

”സ്വയംകൃതമീവിധി” എന്നുരയ്‌ക്കാനൊരു

ചെറുശബ്ദംപോലുമില്ലാതെ ശാന്തമായ്

യന്ത്രവും വാഹനവ്യൂഹവും യന്ത്രമനുഷ്യരും

എന്തിനുണ്ടാക്കി നീ നിരന്തരം രാപ്പകല്‍?

പെറ്റമ്മ സ്‌നേഹിച്ചതും സ്തന്യം പകര്‍ന്നതും

മറ്റുമക്കളെ നോവിച്ചതും നിന്‍ ദുരയാല്‍ തകര്‍ത്തതും

സമ്പത്തുകൂട്ടിക്കൊമ്പത്തു കേറി

പണംപെരുപ്പിച്ചതും പിണങ്ങളെത്തീര്‍ത്തതും…

വാടകയില്ലാതെ വാസസ്ഥലം തന്നു  

വായുവും വെള്ളവും പങ്കുവെച്ചു പക്ഷേ,

ക്ഷോണിയില്‍ ഭോഗങ്ങളാവോളമുണ്ടിട്ടാ-

നന്ദി സ്മരണ നിന്‍ ഹൃത്തില്‍ നിന്നൂരിയോ?

അവസ്ഥ,

എല്ലാറ്റിനേയും വെട്ടിപ്പിടിച്ചിട്ട്

തട്ടിപ്പറിച്ചതോ പൊട്ടിത്തെറിച്ചുംപോയ്

കാമാര്‍ത്തി ഭോഗാര്‍ത്തി മാത്രമല്ലീ ജീവിതം

കാഴ്ചകള്‍ കണ്ട് മടങ്ങേണ്ടവര്‍ നാം വേഗം!

പ്രതീക്ഷ,

നിന്‍ ഭൗതിക മോഹങ്ങളൊടുങ്ങുകില്ലൊരിക്കലും

സാരൂപ്യം തന്നെ സാഫല്യമോര്‍ക്കണം

സ്വാര്‍ത്ഥതമാറ്റി പുരുഷാര്‍ത്ഥം തേടണം

വൈകിയാണെങ്കിലും കൊടുക്കാം പുനര്‍നവ

ഭൂമിയമ്മ ക്ഷമിക്കും തളിര്‍ക്കും പ്രഭാതങ്ങള്‍ വീണ്ടും

ഉജ്ജ്വലമായ് തുടരുമാ സൂര്യപ്രദക്ഷിണം.

ഉണ്ണികൃഷ്ണന്‍ മാടവന

Tags: കവിത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അശോകവനിയില്‍ നിന്ന്

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.