Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃക്ഷസ്ഥാനങ്ങള്‍

ഓരോ വൃക്ഷത്തിന്റെയും വിപരീതദിശാസ്വാധീനവും ദോഷഫലങ്ങളും വ്യക്തമായി പ്രമാണ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നതിലൂടെ നിശ്ചയിക്കപ്പെട്ട വൃക്ഷങ്ങളുടെ ദിശാ പ്രാധാന്യം ശ്രദ്ധേയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 03:00 am IST
inSamskriti

വാസ്തുശാസ്ത്രത്തില്‍ ആലയങ്ങളുടെ  നിര്‍മ്മാണപ്രാധാന്യത്തോടോപ്പം അവയുടെ സമീപത്ത് നട്ടുവളര്‍ത്തേണ്ട വൃക്ഷങ്ങളെക്കുറിച്ചും വ്യക്തമായ സൂചനകളുണ്ട്. ഇപ്രകാരം ഓരോ ദിക്കിലും അനുയോജ്യമായ വൃക്ഷങ്ങളെ വാസ്തുശാസ്ത്രം കല്പിച്ചിട്ടുണ്ട്. വൃക്ഷായുര്‍വേദപ്രകാരം ഓരോ വൃക്ഷങ്ങളും പ്രത്യേക ദിശകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കി വീടുകള്‍ക്ക് യോജിച്ച നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാനായി വൃക്ഷങ്ങളെ ദിശാക്രമമനുസരിച്ച് കല്പിച്ചിരിക്കുന്നു.

‘പൂര്‍വ്വസ്യാം ബകുളോ വടശ്ച…’എന്ന മനുഷ്യാലയ ചന്ദ്രികവചന പ്രകാരവും ‘യാമ്യാദിഷ്വശുഭഫലാ…’ എന്ന ബൃഹത്സംഹിത വചനപ്രകാരവും ഗൃഹഭൂമിയില്‍ കിഴക്ക് ദിക്കില്‍ പൂവിലഞ്ഞി, പേരാല്‍, പ്ലാവ് എന്നീ മരങ്ങളും തെക്ക് ദിക്കില്‍ അത്തി, പുളി, അടയ്‌ക്കാമരം തുടങ്ങിയ വൃക്ഷങ്ങളും പടിഞ്ഞാറുവശത്ത് അരയാലും ഏഴിലം പാലയും തെങ്ങും വടക്കുവശത്ത് നാഗമരവും ഇത്തിയും മാവും അമ്പഴവും നില്‍ക്കുന്നത് ശുഭകരമാണ്.

ഓരോ വൃക്ഷത്തിന്റെയും വിപരീതദിശാസ്വാധീനവും ദോഷഫലങ്ങളും വ്യക്തമായി പ്രമാണ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നതിലൂടെ നിശ്ചയിക്കപ്പെട്ട വൃക്ഷങ്ങളുടെ ദിശാ പ്രാധാന്യം ശ്രദ്ധേയമാകുന്നു. എന്നാല്‍ പ്ലാവും, കമുകും തെങ്ങും മാവും വിശേഷദിക്കുകളില്‍ ശ്രേഷ്ഠമെങ്കിലും മറ്റു ദിക്കുകളിലും ശോഭനമായവയാണ്.

ഇതുകൂടാതെ കുമിഴ്, കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, പ്ലാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി, നെന്മേനി വാക, ഞാഴല്‍ എന്നീ വൃക്ഷങ്ങള്‍ ഗൃഹത്തിന്റെ നേര്‍വശം ഒഴിച്ച് പുറകിലും വശങ്ങളിലും നട്ടുപിടിപ്പിക്കാവുന്നതാണ്. അതുപോലെതന്നെ വാഴ, പിച്ചകം, തുളസി, വെറ്റിലക്കൊടി തുടങ്ങിയവ ഏത് ദിക്കിലും ശുഭദായകം തന്നെ. എന്നാല്‍ വൃക്ഷരോപണ സമയത്തു പ്രധാന വാതിലിനു നേര്‍ക്ക് വേധം വരാത്ത വിധം ശ്രദ്ധിക്കണം.

എന്നാല്‍ കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവരി, താന്നി, ഉകം, കള്ളിപ്പാല, പിശാചവൃക്ഷം, സ്വര്‍ണ്ണക്ഷീരി, മുരിങ്ങ, മുരിക്ക് എന്നിവ ഗൃഹസമീപത്ത് വര്‍ജ്യങ്ങളാകുന്നു.

‘സുവര്‍ണാത്മകാശ്‌ഛേദ്യാ മന്ദിരസ്തരൂച്ച യുഗസീമാഭ്യന്തരസ്ഥാ..’ എന്നുള്ള പ്രമാണപ്രകാരം സ്വര്‍ണ്ണമയമായ വൃക്ഷം ആയിരുന്നാലും ഗൃഹത്തിന്റ മുകളിലേക്ക് വളര്‍ന്നാല്‍ മുറിച്ചു നീക്കണം എന്ന കല്പിക്കപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ എല്ലാത്തരം വൃക്ഷങ്ങള്‍ക്കും ഗൃഹത്തിന്റെ അതിസാമീപ്യം വര്‍ജിക്കണം.

അന്തഃസാരസര്‍വ്വസാരബഹിസ്സാരനിസ്സാര വൃക്ഷങ്ങള്‍ക്ക് യഥാക്രമത്തില്‍ പുരയിടങ്ങളില്‍ ഗൃഹസാമീപ്യം കല്‍പ്പിച്ചു കൊള്ളണം. പ്ലാവ് തുടങ്ങിയ ഉള്ളില്‍ ബലമുള്ളവയാണ് അന്തസ്സാര വൃക്ഷങ്ങള്‍. പുളി, തേക്ക് തുടങ്ങിയ ഉള്ളിലും പുറത്തും ബലമുള്ള വൃക്ഷങ്ങളാണ് സര്‍വസാര വൃക്ഷങ്ങള്‍. പന, തെങ്ങ് കവുങ്ങ് തുടങ്ങിയവ പുറത്തു ബലമുള്ളവ ബഹിസ്സാരങ്ങളാണ്. മുരിങ്ങ, ശീമപ്ലാവ് തുടങ്ങിയവ ഒട്ടും ബലമില്ലാത്ത നിസ്സാരവൃക്ഷങ്ങളാണ്.

വൃക്ഷങ്ങളുമായി വളരെ ചേര്‍ന്നു നിന്നിരുന്ന ഒരു ജീവിതശൈലിയാണ് പൊതുവെ മനുഷ്യര്‍ക്കുണ്ടായിരുന്നത്. വീടിനു ചുറ്റും നിന്നിരുന്ന വൃക്ഷങ്ങള്‍ ഭക്ഷണമായും ഔഷധമായും ജീവനവ്യവസ്ഥയെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടു തന്നെ നക്ഷത്രവൃക്ഷകല്പനയും ഉപവനസങ്കല്പവും മനുഷ്യജീവനത്തിന് വളരെ യുക്തം തന്നെ.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.