Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാന്ദ്രാനന്ദ ഗീതികള്‍

ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
May 15, 2020, 03:00 am IST
inSamskriti

ഹരിഭക്തിയുടെ തേജോവലയത്തില്‍ കാലാതീതമായ ജ്ഞാനപ്രഭവത്തിന്റെ യോഗാത്മകസാരമാണ് സദ്ഗുരു നാംദേവ്. മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയില്‍ 1327 ലാണ് മഹാഗുരുവിന്റെ പിറവി. ഗോനാബായിയും ദാമോശേട്ടുവുമായിരുന്നു മാതാപിതാക്കള്‍. പുരാണകഥകളും സംന്യാസി വര്യന്മാരുടെ സമ്പര്‍ക്കവുമായി കുഞ്ഞുനാളിലേ നാംദേവിന്റെ ഹൃദയത്തില്‍ കൃഷ്ണഭക്തിയടെ ശ്യാമനക്ഷത്രമുദിച്ചു. കൊച്ചു നാംദേവ് പൂജാവേളയില്‍ കൃഷ്ണവിഗ്രഹത്തെ പാലുകുടിപ്പിച്ച ഐതിഹ്യകഥ പ്രസിദ്ധമാണ്. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ എട്ടാം വയസ്സിലാണ്  നാംദേവ് വിവാഹിതനാകുന്നത്. ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.  

ഖേചര്‍ എന്ന ശിവോപാസകനെയാണ് നാംദേവ് ഗുരുവായി സ്വീകരിച്ചത്. പിന്നീട് സംത് ജ്ഞാനേശ്വറിനെപ്പോലുള്ള യോഗിവര്യന്മാരേയും അദ്ദേഹം തന്റെ ആത്മീയയാത്രയുടെ വെളിച്ചമായി സ്വാംശീകരിക്കുകയായിരുന്നു. സംന്യാസിമാരൊത്തുള്ള തീര്‍ഥയാത്രയില്‍ അറിവിന്റെ നിറവാകുകയായിരുന്നു നാംദേവ്. വിഠലഭക്തിയില്‍ ആമഗ്നനായി മറാഠിയില്‍ രചിച്ച സരളഭക്തി തുളുമ്പുന്ന ‘അഭജംഗുകള്‍’ സാധാരണഭക്തന്റെ ചിത്തവും ചിന്തയുമുണര്‍ത്തുന്നതായിരുന്നു. ഹിന്ദിയിലെഴുതിയ ഗീതകങ്ങളാകട്ടെ യോഗാത്മക വിഭൂതിയുടെ പ്രകാശം വിതറി.  

നിര്‍ഗുണഭക്തിയുടെ സാന്ദ്രാനന്ദാവിഷ്‌ക്കാരമായ ‘വാര്‍ക്കരി സമ്പ്രദായ’ത്തിന്റെ പ്രചരണത്തിലും സാക്ഷാത്ക്കാരത്തിലും നിര്‍ണായകമായ പങ്കാണ് നാംദേവിനുള്ളത്. സിക്ക് മതഗ്രന്ഥമായ ‘ഗുരുഗ്രന്ഥ സാഹെബി’ല്‍ ഈ ഗുരുവിന്റെ അറുപത്തിയൊന്നു രചനകള്‍ ഉള്‍പ്പെടുത്തിയതായി കാണാം. സാഹസികങ്ങളും അതീതവുമായ സംഭവകഥകളും ഐതിഹ്യങ്ങളും നിറഞ്ഞതാണ്  നാംദേവിന്റെ ജീവിതകഥയെങ്കിലും ആ യോഗിവര്യന്‍ നേടിയെടുത്ത കവനസിദ്ധിയും ആത്മീയ ചൈതന്യവും ഭാരതീയ ഭക്തി പ്രസ്ഥാനത്തിന്റെ പ്രായോഗികമായ അമൃതവിദ്യയാണ്. ഹരിദ്വാര്‍ തുടങ്ങിയ തീര്‍ഥപഥങ്ങളിലൂടെയുള്ള സഞ്ചാരത്തിനൊടുവില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ പ്രകൃതി രമണീയമായ തടാകക്കരയിലുള്ള സ്വന്തം ആശ്രമത്തിലാണ് ഈ സാധുസത്തമന്‍ സമാധി പ്രാപിച്ചത്. ‘ഘമന്‍’  എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗ്രാമം ഇന്നും മാഘമാസത്തില്‍  നാംദേവിന് ഗുരുസമര്‍പ്പണത്തിന്റെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാറുണ്ട്.  

കാലങ്ങളില്‍ വാര്‍ക്കരി സമ്പ്രദായം ക്ഷയിച്ചു പോയെങ്കിലും ജലന്ധര്‍, ഗുര്‍ദാസ്പൂര്‍, ഫിസാര്‍ എന്നീ ജില്ലകളില്‍ നാംദേവിന്റെ അനുയായികളേറെയുണ്ട്. ഭക്തിയുടെ ചിന്താപഥത്തില്‍  ആ ഋഷികവി തുറന്നിട്ടത് ജീവനതപസ്യയുടെ ചിരന്തന മൂല്യങ്ങളാണ്. ആത്മീയതയുടെ അഗാധനീലിമയില്‍ നാംദേവിന്റെ നാമം നാരായണ മന്ത്രം പോലെ കാലം ഉരുവിടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

News

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

Kerala

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.