Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഡോ.രാധാകൃഷ്ണന്‍ ചെമ്പ്രbyഡോ.രാധാകൃഷ്ണന്‍ ചെമ്പ്ര
Sep 25, 2026, 06:12 am IST
inSamskriti

സര്‍പ്പക്കാവുകളുടെ ആവിര്‍ഭാവത്തെക്കുറിച്ചൊരു ഐതിഹ്യകഥയുണ്ട്. ഏറെക്കാലം തപസ്സു ചെയ്തു സിദ്ധിക്കുന്ന മാണിക്യക്കല്ലുമായി സൂര്യമണ്ഡലം ഭേദിച്ചു പോകുന്ന സര്‍പ്പങ്ങളുടെ ശരീരം കരിഞ്ഞു വീഴുന്ന സ്ഥലമാണ് സര്‍പ്പക്കാവുകളെന്നാണ് ഒരു മതം. ഭൂമി നിവാസയോഗ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച വാസുകിയോട് നന്ദി കാണിക്കാനായി ഈ നാട്ടില്‍ ഓരോ വീടിനോടും ചേര്‍ന്ന് ഓരോ സര്‍പ്പക്കാവ് വേണമെന്ന് പരശുരാമന്‍ വിധിച്ചതുകൊണ്ടാണ് പാമ്പിന്‍ കാവുകള്‍ ആവിര്‍ഭവിച്ചത് എന്നാണ് മറ്റൊരു ഐതിഹ്യം. വൃക്ഷങ്ങളും അതില്‍ ചുറ്റിപ്പടര്‍ന്ന വള്ളികളും മുള്‍ച്ചെടികളും നിറഞ്ഞ സര്‍പ്പക്കാവുകള്‍ പ്രകൃതിഭംഗി ഒത്തിണങ്ങിയതുമാണ്. മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശമാണ് കാവ്. ‘ഒരു മരം കാവല്ല’ എന്ന പഴമൊഴിക്ക് കാരണവും ഈ സവിശേഷതയാണ്. സര്‍പ്പക്കാവിലെ വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നത് സര്‍പ്പകോപത്തിനിടയാക്കുമെന്ന വിശ്വാസം, കാവുകള്‍ നശിക്കാതിരിക്കുന്നതിന് കാരണമായി. കാവുകള്‍ പരിസ്ഥിതി സന്തുലനത്തിന് ഉചിത സങ്കേതമായി കരുതിപ്പോരുന്നു.

നാഗങ്ങളുടെ ഉല്പത്തി ചരിത്രവും പരിണാമങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് നാഗപുരാണം. നാഗാരാധനയുടെ ഭാഗമായി നടത്തുന്ന സര്‍പ്പം തുള്ളലില്‍ പാടുന്ന പാട്ടുകളിലെ ഇതിവൃത്തം നാഗപുരാണത്തിലെ കഥാസന്ദര്‍ഭങ്ങളാണ്. കശ്യപനില്‍ നിന്നാണ് നാഗവംശത്തിന്റെ ഉല്പത്തി. കശ്യപമഹര്‍ഷിയുടെ ഭാര്യമാരാണ് കദ്രുവും വിനതയും. കദ്രു ശ്രേഷ്ഠന്മാരായ ആയിരം പുത്രന്മാരെയും വിനത ബലശാലികളായ രണ്ട് സദ്പുത്രന്മാരെയും വേണമെന്ന് കശ്യപനോടാവശ്യപ്പെട്ടു. തുടര്‍ന്ന് വരസിദ്ധിയുടെ ഫലമായി കദ്രു ആയിരം മുട്ടകളെ പ്രസവിച്ചു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ മുട്ടകള്‍ ഓരോന്നായി വിരിഞ്ഞു തുടങ്ങി. അത് നാഗങ്ങളായിരുന്നു. വിനതയുടെ മക്കളാണ് ഗരുഡനും അരുണനും.

കന്നിമാസത്തിലെ ആയില്യം നക്ഷത്രം ദ്വാദശിതിഥി, വെള്ളിയാഴ്ച ദിവസമാണ് കദ്രുവിന്റെ ആദ്യ മുട്ട വിരിഞ്ഞത്. ആയിരം ഫണമുള്ള ആ നാഗമാണ് അനന്തന്‍. തുടര്‍ന്ന് വാസുകി, തക്ഷകന്‍, കാളിയന്‍ എന്നിങ്ങനെ ആയിരം മുട്ടകളും ഓരോന്നായി വിരിഞ്ഞു. കന്നിമാസത്തിലെ ആയില്യം മുതല്‍ കുംഭമാസത്തിലെ ആയില്യം വരെയുള്ള ദിവസങ്ങളിലായി ആയിരം സര്‍വ്വ നാഗങ്ങളും ജന്മമെടുത്തു. കന്നിമാസത്തിലെ ആയില്യം നാളിലാണ് ആദ്യത്തെ സര്‍പ്പം ജനിച്ചതെന്നതിനാലാണത്രെ കന്നിമാസ ആയില്യത്തിന് സര്‍പ്പാരാധനയ്‌ക്ക് വിശേഷദിനമായതെന്ന് കരുതപ്പെടുന്നു. ഈ നക്ഷത്രത്തിന്റെ ദേവത സര്‍പ്പമായതും ആകാം കാരണം. കന്നി, തുലാം, ധനു, കുംഭം, മേടം എന്നീ മാസങ്ങളിലെ ആയില്യത്തിന് മറ്റ് മാസങ്ങളിലേതിനേക്കാള്‍ പ്രാധാന്യം നല്‍കിപ്പോരുന്നു. നോമ്പു നോറ്റ് സര്‍പ്പാരാധന ചെയ്താല്‍ സന്താനലാഭമുണ്ടാകുമെന്നാണ് വിശ്വാസം.

ഒരു സര്‍പ്പകാവില്‍ ഒരു ചിത്രകൂടക്കല്ലും സമീപത്തായി നാഗപത്തിയുടെ രൂപത്തില്‍ ശിലയില്‍ പണിത രണ്ടില്‍ കുറയാത്ത നാഗരൂപങ്ങളുമാണു സാധാരണയായി ഉണ്ടായിരിക്കുക. ഒരു ചിത്രകൂടക്കല്ലില്‍ ഒരു സ്ത്രീനാഗവും ഒരു പുരുഷ നാഗവും വസിക്കുന്നുവെന്നാണ് സങ്കല്പം. വീടുകളിലെ സര്‍പ്പക്കാവുകളില്‍ സാധാരണയായി പുള്ളുവന്മാര്‍ പ്രതിഷ്ഠാ കര്‍മ്മം നടത്താറുണ്ട്. പ്രമുഖ ക്ഷേത്രങ്ങളിലും സര്‍പ്പപ്രതിഷ്ഠകള്‍ ഉണ്ട്. ക്ഷേത്രങ്ങളില്‍ സര്‍പ്പ ദേവതകളായ നാഗരാജാവ്, നാഗയക്ഷി, എന്നിവരെയും സര്‍പ്പ ഭഗിനിയായ നാഗചാമുണ്ഡിയേയും പ്രതിഷ്ഠിച്ചു വരുന്നു. പുള്ളുവന്മാര്‍ നടത്തുന്ന നാഗ പ്രതിഷ്ഠകള്‍ മണിനാഗം, കരിനാഗം, അഞ്ജനമണിനാഗം എന്നിവയാണ്.

സര്‍പ്പക്കാവുകളില്‍ ദിവസവും ദീപം കൊളുത്തുകയും ചില പ്രത്യേക ദിവസങ്ങളില്‍ നൂറും പാലും കൊടുക്കുകയും വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പംതുള്ളല്‍ നടത്തുകയും ചെയ്യുക പതിവുണ്ട്. സര്‍പ്പകോപം, എവിടെ താമസിക്കുന്നവരേയും ബാധിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ അവരവരുടെ തറവാട്ടിലെ സര്‍പ്പക്കാവുകളില്‍ ആരാധനയും വഴിപാടുകളും നടത്തണമെന്നാണു സങ്കല്പം. ശ്രേഷ്ഠതയുള്ള അഷ്ടനാഗങ്ങള്‍ക്കാണ് ആരാധന നടത്തുന്നത്. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, ശംഖുപാലന്‍, പത്മന്‍, മഹാപത്മന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍. നാഗങ്ങള്‍ക്ക് ഒന്നിലധികം ശിരസ്സുണ്ടായിരിക്കുമത്രെ. സര്‍പ്പങ്ങള്‍ക്കാകട്ടെ ഒരു ശിരസ്സു മാത്രമെ ഉണ്ടാകൂ. അനന്തന്‍ നാഗവും വാസുകി സര്‍പ്പവുമാണ്. നാഗഭഗവതി, നാഗക്കാളി, നാഗയക്ഷി, നാഗകന്നി എന്നിവ നാഗദേവതകളാണ്. നാഗക്കാളിയും നാഗഭഗവതിയും ശ്രീമഹാദേവന്റെ മക്കളാണെന്നാണ് വിശ്വാസം. സര്‍പ്പങ്ങള്‍ സത്വഗുണപ്രധാനികള്‍, രജോഗുണപ്രധാനികള്‍, തമോഗുണപ്രധാനികള്‍ എന്നിങ്ങനെ മൂന്നു തരമുണ്ട്.

Tags: DevotionalSerpent Worship and Ritualsസര്‍പ്പക്കാവുകള്‍നാഗാരാധനയും അനുഷ്ഠാനങ്ങളും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

പുതിയ വാര്‍ത്തകള്‍

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.