Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 06:47 am IST
inSports

നഗോയ: വുഷുവില്‍ ഭാരതത്തിന്റെ നവോറേം റോഷിബിന ദേവിക്ക് വീണ്ടും ചരിത്ര നേട്ടം. വനിതകളുടെ 60 കിലോഗ്രാം സാന്‍ഡ വിഭാഗത്തിലാണ് മണിപ്പൂരില്‍ നിന്നുള്ള 25കാരിയായ റോഷിബിന വെള്ളി മെഡല്‍ സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തില്‍ ചൈനയുടെ ഷാങ് സിയാവോയുവിനോട് (02) പരാജയപ്പെട്ടെങ്കിലും, തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരതീയ വുഷു താരം എന്ന അപൂര്‍വ്വ നേട്ടം റോഷിബിന സ്വന്തം പേരില്‍ കുറിച്ചു.

(2018ല്‍ വെങ്കലം, 2022ലും ഇപ്പോള്‍ 2026ലും വെള്ളി). എന്നാല്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വരെ വലിയ സെലക്ഷന്‍ വിവാദങ്ങളും ആരോപണങ്ങളുമാണ് താരത്തിന് നേരിടേണ്ടി വന്നത്.

സെലക്ഷന്‍ വിവാദവും മാനസിക സമ്മര്‍ദവും

കഴിഞ്ഞ ജൂണില്‍ ശ്രീനഗറില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ റോഷിബിനയെ സഹതാരമായ ദിവ്യാന്‍ഷി ചൗധരി പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആദ്യ ഭാരത ടീമില്‍ റോഷിബിനയ്‌ക്ക് ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ എം.ആര്‍.ഐ പരിശോധനയില്‍ ദിവ്യാന്‍ഷിക്ക് എസിഎല്‍ പരിക്ക് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യ ദിവ്യാന്‍ഷിയെ ഒഴിവാക്കി റോഷിബിനയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ, റോഷിബിനയ്‌ക്കും വുഷു അസോസിയേഷനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ദിവ്യാന്‍ഷി രംഗത്തെത്തി. തനിക്ക് നീതി ലഭിച്ചില്ലെന്നും, റോഷിബിന തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ ദിവ്യാന്‍ഷി ആരോപിച്ചു.

‘വിവാദങ്ങള്‍ എന്റെ തീരുമാനമായിരുന്നില്ല, ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍’

ഫൈനല്‍ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് റോഷിബിന പ്രതികരിച്ചു:

‘സംഭവിച്ചതൊന്നും എന്റെ കാരണം കൊണ്ടല്ല. അത് ഫെഡറേഷന്റെ തീരുമാനമായിരുന്നു. വുഷു അസോസിയേഷന്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം ഞാന്‍ അവഗണിക്കുകയാണ്. എന്റെ ലക്ഷ്യത്തില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.’ ‘എല്ലാ സാഹചര്യങ്ങളിലും നാം ശക്തരായിരിക്കണം. ചുറ്റുമുള്ള നിഷേധാത്മകമായ അന്തരീക്ഷത്തെ അവഗണിച്ച് നമ്മില്‍ത്തന്നെ വിശ്വസിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം.’ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം സെപ്റ്റംബര്‍ 10ഓടെ, അതായത് ഗെയിംസ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് താന്‍ അറിഞ്ഞതെന്നും റോഷിബിന വ്യക്തമാക്കി. വലിയ തരത്തിലുള്ള പരിശീലനത്തിനോ തയ്യാറെടുപ്പുകള്‍ക്കോ സമയം ലഭിച്ചില്ലെങ്കിലും, രാജ്യത്തിനായി വീണ്ടുമൊരു മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു.

കഷ്ടപ്പാടുകള്‍ നിറഞ്ഞ വഴിത്താര

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാസിഫായ് ഗ്രാമത്തില്‍ നിന്നുള്ള ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് റോഷിബിനയുടെ ജനനം. മകളുടെ കളിയോടുള്ള തീവ്രമായ ആഗ്രഹം കണ്ട്, ആദ്യകാലങ്ങളില്‍ പരിശീലനത്തിനും യാത്രകള്‍ക്കുമായി റോഷിബിനയുടെ പിതാവ് നവോറം ദാമു സിംഗ് തങ്ങളുടെ സ്വന്തം ഭൂമി വരെ വിറ്റാണ് പണം കണ്ടെത്തിയത്. 2019ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ലെ ഏഷ്യന്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ റോഷിബിനയെ 2024ല്‍ ഭാരത സര്‍ക്കാര്‍ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

വിവാദങ്ങളും പരിക്കുകളും നല്‍കിയ മാനസിക സമ്മര്‍ദ്ദങ്ങളെ തട്ടിമാറ്റി കളത്തിലിറങ്ങിയ റോഷിബിനയുടെ ഈ വെള്ളി മെഡല്‍, കായിക ഭാരതത്തിന് എന്നും അഭിമാനിക്കാവുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകമാണ്.

Tags: wushuRoshibinaAsian Games 2026Aichi-Nagoya Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.