Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ ഇല്ലെങ്കില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിച്ചച്ചട്ടി എടുക്കേണ്ടി വരും; ഇന്ത്യ-പാക് പരമ്പര റദ്ദാക്കിയതിലൂടെ നഷ്ടം 700 കോടിയിലധികം രൂപ

മുന്‍നിശ്ചയിച്ചതുപ്രകാരം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ രണ്ട് പാക്കിസ്ഥാന്‍ പര്യടനങ്ങള്‍ റദ്ദാക്കിയതിന്റെ പേരില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷം പാക്കിസ്ഥാന് നഷ്ടമായത് 700 കോടിയിലധികം രൂപയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 01:29 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യ സഹകരിച്ചില്ലെങ്കിലും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് നിലനില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റേത് വെറും വീമ്പുപറച്ചില്‍. കൊറോണ വ്യാപനം മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇന്ത്യയുടെ ഒരു സഹായവും ഇല്ലാതെ നിലനില്‍ക്കാനാവുമെന്ന് പറഞ്ഞത് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിര്‍ദേശവുമായി രംഗത്തു വന്നത് പാക് മുന്‍ താരം ഷൊഐബ് അക്തറായിരുന്നു. ഷഹീദ് അഫ്രീദിയും റമീസ് രാജയും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ ഈ നിര്‍ദേശത്തെ തള്ളി. ഇന്ത്യക്ക് ഇപ്പോള്‍ ക്രിക്കറ്റ് കളിച്ച് പണം ഉണ്ടാക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇവര്‍ പ്രതികരിച്ചത്. ഇതോടെയാണ്, ഇന്ത്യ ഇല്ലെങ്കിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒന്നും സംഭവിക്കില്ലെന്ന വീമ്പുമായി മാനി രംഗത്തെത്തിയത്. എന്നാല്‍, മുന്‍നിശ്ചയിച്ചതുപ്രകാരം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ രണ്ട് പാക്കിസ്ഥാന്‍ പര്യടനങ്ങള്‍ റദ്ദാക്കിയതിന്റെ പേരില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷം പാക്കിസ്ഥാന് നഷ്ടമായത് 700 കോടിയിലധികം രൂപയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ 2008ലാണ് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സ്വന്തം മണ്ണില്‍ താവളമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചത്. അതിനുശേഷം ഇരു രാജ്യങ്ങളും നേരിട്ട് പോരാടിയത് ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രം. ഇന്ത്യയുമായുള്ള പരമ്പരയ്‌ക്ക് പാക്കിസ്ഥാന്‍ ഐസിസിയിലും മറ്റുമായി സമ്മര്‍ദം ശക്തമാക്കിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല. വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഇതോടെ, കേന്ദ്രസര്‍ക്കാര്‍ അനുമതി ഇല്ലാതെ പാകിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐയും പ്രഖ്യാപിച്ചു.  

ഇന്ത്യയുമായുള്ള പരമ്പരകള്‍ നഷ്ടമായതോടെ പാക്കിസ്ഥാന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടിവി സംപ്രേക്ഷണ വരുമാനത്തില്‍ 700 കോടിയോളം രൂപയുടെ കുറവുണ്ടായെന്ന റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടിവി സംപ്രേക്ഷണത്തിന് കരാറുണ്ടാക്കിയ ടെന്‍ സ്‌പോര്‍ട്‌സ്, പിടിവി ചാനലുകള്‍ കരാര്‍പ്രകാരം നല്‍കേണ്ടിയിരുന്നത് ഏകദേശം 1140 കോടിയോളം രൂപ. ഇതില്‍ മുന്തിയ പങ്കും ഇന്ത്യയുമായുള്ള മത്സരങ്ങള്‍ക്കായിരുന്നു. ഇതോടെ, ചാനലുകള്‍ക്ക് ഏതാണ്ട് 700 കോടിയോളം രൂപ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു തിരികെ നല്‍കേണ്ടി വരുകയായിയിരുന്നു.  

Tags: indiacricketpakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.