കൊളംബോ: ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ ശ്രീലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുംമെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് അധ്യക്ഷനുമായ കുമാര്‍ സംഗാക്കാര സ്വയം ക്വാറന്റൈനില്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാ ലിച്ചാണിത്.
എനിക്ക് രോഗ ലക്ഷണമൊന്നുമല്ല. എന്നിരുന്നാലും ഞാന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണെന്ന് സംഗാക്കാര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഒരാഴ്ച മുമ്പാണ് സംഗക്കാര ഇംഗ്ലണ്ടില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്.
ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പിയും സെല്‍ഫ് ഐെസാലേഷനിലാണ്. ഇംഗ്ലണ്ടിലെ സസെക്‌സ് കൗണ്ടിയുടെ മുഖ്യ പരിശീലകനാണ് ഗില്ലേസ്പി.
















