സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.
ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നിഖില്‍, കനക ജായെ നേരത്തെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മാര്‍ച്ച് ആദ്യവാരം നടന്ന യോഗ്യതാ മത്സരത്തിനാണ് ടോക്കിയോ സമ്മര്‍ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഇവര്‍ അര്‍ഹത നേടിയത്.
















