Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രണവനാദം എന്ന ഓംകാരം

ബ്രഹ്മ- വിഷ്ണു - ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ നാദാത്മകന്‍മാരായതുകൊണ്ട് നാദോപാസനയാല്‍ അവര്‍ ഉപാസിക്കപ്പെട്ടവരായിത്തീരുന്നുവെന്ന് സാരംഗദേവന്‍ തന്റെ സംഗീതരത്‌നാകരത്തില്‍ പറയുന്നു.

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 14, 2020, 06:23 am IST
in Samskriti

പ്രപഞ്ചം എന്നത് പഞ്ചഭൂതാത്മകമാണ്. പല പല ജീവാത്മാക്കളെക്കൊണ്ട് നിറഞ്ഞതാണ് പ്രപഞ്ചം. ജീവനില്‍ നിന്നും നാദം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ‘നദ’ എന്ന ധാതുവില്‍ നിന്നാണ് ‘നാദഃ’ അഥവാ ‘ധ്വനി’ എന്ന പദം ഉണ്ടായത്. ഇതിന്റെ ആദ്യരൂപമായ ‘ഓംകാരത്തെ’ പ്രണവമെന്നു പറയുന്നു. എല്ലാ ശബ്ദവും നാദം എന്നു പറയുന്നുണ്ടെങ്കിലും കലയോട് ചേരാത്ത ശ്രവണ സുഖമില്ലാത്ത ശബ്ദം നാദമാകുന്നില്ല. ആഹത നാദവും അനാഹതനാദവും എന്തെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അതില്‍ ആഹതനാദത്തെ സ്ഥാനമനുസരിച്ച് മൂന്നായിത്തിരിക്കാം. സംഗീതശാസ്ത്രമനുസരിച്ച് ആഹതനാദം മൂന്നുതരത്തിലാണ്. ഹൃദയത്തിലുണ്ടാകുന്ന നാദം മന്ത്രം, കണ്ഠത്തിലുണ്ടാകുന്നത് മദ്ധ്യം, മൂര്‍ദ്ധാവിലുണ്ടാകുന്നത് താരം.

ബ്രഹ്മ- വിഷ്ണു – ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ നാദാത്മകന്‍മാരായതുകൊണ്ട് നാദോപാസനയാല്‍ അവര്‍ ഉപാസിക്കപ്പെട്ടവരായിത്തീരുന്നുവെന്ന് സാരംഗദേവന്‍ തന്റെ സംഗീതരത്‌നാകരത്തില്‍ പറയുന്നു.  

‘പ്രാണാനല സംയോഗമുവല്ല

പ്രണവ നാദമു സപ്തസ്വരമുലൈ ബരഗം

വീണാ വാദന ലോലുഡൗ ശിവമനോ

വിധമെരംഗരു ത്യാഗരാജവിനുത’

പ്രാണ, അനല തുടങ്ങിയവയുടെ സംയോഗമാണ് പ്രണവനാദം എന്ന ഓംകാരം. ഈ ഓംകാരത്തില്‍ നിന്നാണ് ഏഴുസ്വരങ്ങളുടെ ഉത്ഭവം. ത്യാഗരാജസ്വാമികള്‍ സാരമതി രാഗകീര്‍ത്തനത്തിലാണ് നാദോത്പത്തി പ്രകാരത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്.

‘നാദതനുമനിശംശങ്കരം’ എന്ന ചിത്തരഞ്ജിനി രാഗത്തിലുള്ള ത്യാഗരാജകൃതിയില്‍ താന്‍ പരമാത്മാവിനെ നാദരൂപിയായി അനുസന്ധാനം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു. ചരണത്തില്‍…

‘സദ്യോജാതതിപഞ്ചവക്ത്രജ

സരിഗമപധനിവരസപ്തസ്വര’

സദ്യോജാതം, വാമദേവം, തല്‍പുരുഷം, അഘോരം, ഈശാനം എന്നീ ശിവന്റെ അഞ്ചുമുഖങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നു. അതില്‍ ആദിയായവ എന്ന അര്‍ഥത്തിലാണ് സദ്യോജാതാദി എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ശിവ ഭഗവാന്റെ അഞ്ചുമുഖങ്ങളില്‍ നിന്നുമാണ് ഏഴുസ്വരങ്ങള്‍ ഉത്ഭവിച്ചിരിക്കുന്നത് എന്ന് ഈവരികളിലൂടെ വ്യക്തമാകുന്നു.

‘സ്വാദുഫലപ്രദസപ്തസ്വര-

രാഗനിചയസഹിത

നാദലോലുടൈബ്രഹ്മാനന്ദ-   മന്ദവേമനസാ’

എന്ന കല്യാണാവസന്തം രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ കീര്‍ത്തനത്തില്‍ നാദോപാസന ബ്രഹ്മാനന്ദനിലയമായമോക്ഷം പ്രദാനം ചെയ്യുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നു.

നാദമില്ലാതെഗീതമില്ല, സ്വരങ്ങളില്ല, നര്‍ത്തനമില്ല എന്ന് ബൃഹദേശിയില്‍ പറഞ്ഞിരിക്കുന്നത് വളരെ അര്‍ത്ഥവത്താണ്. അതിനാല്‍ ഗീതം, വാദ്യം, നൃത്തം ഇവചേര്‍ന്ന സംഗീതം നാദത്തെ മൂലകാരണമാക്കിയതാണ്. ഏതൊരു നാദം മറ്റൊന്നിന്റെയും സഹായം കൂടാതെ ശ്രവണസുഖമുള്ളതായിതീരുന്നുവോ അതാണ് സ്വരം.

(നാളെ: ‘ഗീതയേഇതിഗീതം’)

Tags: hindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.