Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസരിപ്പും കരുത്തും സമം ചേര്‍ന്നു ബിജെപി നേതൃനിര

യുവത്വത്തിന്റെ ഊര്‍ജസ്വലതയും, പരിചയസമ്പത്തിന്റെ കരുത്തും ഒരു പോലെ ഉള്‍ചേര്‍ന്നതാണ് സംസ്ഥാനത്തെ ബിജെപിയെ നയിക്കാന്‍ നിയുക്തമായ പുതിയ ടീം. ഇടതു-വലതു മുന്നണികള്‍ മാത്രമല്ല, മതതീവ്രവാദ സംഘടനകളും, ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിയുയര്‍ത്തിയിരിക്കുന്ന നുണകളുടെ കോട്ടകള്‍ തകര്‍ത്ത് ദേശീയതയുടെ പ്രകാശം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനും, യഥാര്‍ത്ഥ നവോത്ഥാനത്തിന്റെ പതാക വാഹകരാകാനുമുള്ള ശേഷി ഈ ടീമിനുണ്ട്. നാനാതുറകളില്‍പ്പെട്ടവര്‍ക്ക് മതിയായ പ്രാതിനിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 09:33 am IST
in Kerala

ആലപ്പുഴ:. സ്ത്രീകള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കും, പട്ടികവിഭാഗങ്ങള്‍ക്കും നല്ല പങ്കാളിത്തം. ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി. ഭാരവാഹികളില്‍ മൂന്നിലൊന്നു സ്ത്രീകളാണ്. വനിതാ നവോത്ഥാനത്തിനായി മതില്‍ കെട്ടിയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം നാമമാത്രമായ സാഹചര്യത്തിലാണിത്.

യുവമോര്‍ച്ചയുടെയും പട്ടികജാതി മോര്‍ച്ചയുടെയും സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യവും പോരാട്ടവീര്യവും കൈമുതലാക്കിയാണ് അഡ്വ.പി. സുധീര്‍ ജനറല്‍ സെക്രട്ടറിയായി എത്തുന്നത്. ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയില്‍ അവശ, പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായി അദ്ദേഹം എത്തുന്നത് പാര്‍ട്ടിക്ക് ആ വിഭാഗങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാണ് അഡ്വ. ജോര്‍ജ് കുര്യന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടിയുടെ പതിറ്റാണ്ടുകളായുള്ള ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ശക്തമായ മുഖമാണ് അദ്ദേഹത്തിന്റേത്.

വര്‍ഷങ്ങളായി സംസ്ഥാനത്തു പാര്‍ട്ടിയുടെ മുന്‍നിര നേതാവായ എം.ടി. രമേശ്, സമരപോരാട്ടങ്ങളില്‍ മാത്രമല്ല ആശയപോരാട്ടത്തിലും പാര്‍ട്ടിയെ ശക്തമായി നയിച്ച  പാരമ്പര്യത്തിനുടമയാണ്. മറ്റൊരു ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഏറെ ജനകീയനായ നേതാവാണ്. പാലക്കാട് നഗരസഭയില്‍ ബിജെപിയെ ഭരണത്തില്‍ എത്തിച്ചുവെന്നത് ചെറിയകാര്യമല്ല.

ഉപാധ്യക്ഷന്മാരുടെ പട്ടികയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള എ.എന്‍. രാധാകൃഷ്ണന്‍, വി.വി. രാജന്‍, സ്ത്രീ ശക്തിയുടെ പര്യായമായ ശോഭ സുരേന്ദ്രന്‍, മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി. രമ, എം.എസ്. സമ്പൂര്‍ണ, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഇരുകാലുകളും വെട്ടിയെറിഞ്ഞിട്ടും ദേശീയത പ്രാണവായുവായി സ്വീകരിച്ച് മനക്കരുത്തു കൊണ്ട് പോരാട്ടത്തിന്റെ പ്രതീകമായി മാറിയ സി. സദാനന്ദന്‍ മാസ്റ്റര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗവും ഉജ്വല പ്രഭാഷകയുമായ ഡോ.ജെ. പ്രമീളാ ദേവി, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജി. രാമന്‍നായര്‍, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, പിഎസ്‌സി മുന്‍ ചെയര്‍മാന്‍, പതിറ്റാണ്ടുകളുടെ അദ്ധ്യാപന പാരമ്പര്യം, പ്രഗത്ഭനായ പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങി ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വമായ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടും.

മഹിളാമോര്‍ച്ച മുന്‍ അധ്യക്ഷ രേണു സുരേഷ്, രാജി പ്രസാദ്, സി. ശിവന്‍കുട്ടി, എ. നാഗേഷ്, കെ. രഞ്ജിത്ത്, പി. രഘുനാഥ്, കരമന ജയന്‍ എന്നിവരടങ്ങുന്ന സെക്രട്ടറിമാരുടെ പട്ടികയും ഏറെ പ്രത്യേകതയുള്ളതാണ്.

പതിറ്റാണ്ടുകളായി പാര്‍ട്ടിയെ കെട്ടിപ്പടുത്തവരാണ് ഇവര്‍. തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി പാര്‍ട്ടി പ്രവര്‍ത്തനത്തെ ഏറെ സജീവമാക്കിയ നേതാവാണ് അഡ്വ.എസ്. സുരേഷ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിച്ച ആദ്യ വനിതയാണ് അഡ്വ.ടി.പി. സിന്ധുമോള്‍. ബിഎംഎസിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നാണ് അവര്‍ ബിജെപിയുടെ നേതൃത്വത്തിലെത്തുന്നത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ.കെ.പി. പ്രകാശ് ബാബുവും യുവജനപോരാട്ടങ്ങളില്‍ കരുത്തുകാട്ടിയ നേതാവാണ്.

പരിചയസമ്പന്നരായ എം.എസ്. കുമാര്‍, അഡ്വ.ബി. ഗോപാലകൃഷ്ണന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, ജി. സന്ദീപ് വാര്യര്‍ എന്നിവര്‍ വക്താക്കളായെത്തുന്നതിന് ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശ വിരുദ്ധത ഇവിടത്തെ മാധ്യമ സംസ്‌ക്കാരമായി വഴിതെറ്റുന്ന സാഹചര്യത്തില്‍. സംസ്ഥാന നേതൃത്വത്തില്‍ വിവിധ ചുമതലകള്‍ വഹിച്ചതിന്റെ പരിചയസമ്പത്തുമായാണ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍ ട്രഷറര്‍ സ്ഥാനത്തെത്തുന്നത്.

വിവിധ മോര്‍ച്ചകളുടെ പ്രസിഡന്റുമാരായ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ (യുവമോര്‍ച്ച), അഡ്വ.  നിവേദിത സുബ്രഹ്മണ്യന്‍ (മഹിളാമോര്‍ച്ച), അഡ്വ. ജയസൂര്യന്‍ (കര്‍ഷകമോര്‍ച്ച), ജിജി ജോസഫ് (ന്യൂനപക്ഷമോര്‍ച്ച), എന്‍.പി. രാധാകൃഷ്ണന്‍ (ഒബിസി മോര്‍ച്ച), ഷാജുമോന്‍ വട്ടേക്കാട് (എസ്‌സി മോര്‍ച്ച), മുകുന്ദന്‍ പള്ളിയറ (എസ്ടി മോര്‍ച്ച) എന്നിവര്‍ പാര്‍ട്ടിയെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് നയിക്കാന്‍ പ്രാപ്തി തെളിയിച്ചവരാണ്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ചുമതലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് തീരദേശ ജനതയുടെ അവകാശ പോരാട്ടങ്ങളിലും, തീരം കേന്ദ്രീകരിച്ച് നടത്തുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നേതൃത്വം നല്‍കിയിട്ടുണ്ട് എന്‍.പി. രാധാകൃഷ്ണന്‍. കൈക്കുഞ്ഞായിരുന്നപ്പോള്‍ അമ്മയ്‌ക്കൊപ്പം അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ച് പാരമ്പര്യമുള്ള നേതാവാണ് അഡ്വ. നിവേദിത. നല്ല പ്രഭാഷകനും, സംഘാടകനും എന്ന നിലയില്‍ ഏറെ പ്രശസ്തനാണ് അഡ്വ. ജയസൂര്യന്‍.

മേഖലാ അദ്ധ്യക്ഷന്മാരായ കെ. സോമന്‍ (ദക്ഷിണ മേഖല), ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട് മേഖല) എന്നിവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്. മതഭീകരവാദികളുടെ ഭീഷണിയേയും അക്രമങ്ങളെയും നേരിട്ട് ദേശീയതയുടെ പതാക ഉയര്‍ത്തിപ്പിടിച്ച അഡ്വ.എ.കെ. നസീര്‍ (എറണാകുളം മേഖല), എന്‍ടിയുവിന്റെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (പാലക്കാട് മേഖല) എന്നിവരും പരിചയസമ്പന്നരും കരുത്തുറ്റവരുമാണ്. സംഘടനാ രംഗത്തും ആശയപ്രചാരണ രംഗത്തും, ബൗദ്ധിക മേഖലയിലും മികവു തെളിയിച്ചവര്‍ മാത്രമല്ല സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് വരും നാളുകളില്‍ ബിജെപിയെ നയിക്കാന്‍ നിയുക്തരായവര്‍.

Tags: bjpkerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.