Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം അക്രമാസക്ത സമരം നടത്തുന്നത് ജനങ്ങള്‍ സത്യം തിരിച്ചറിയാതിരിക്കാനാണ്. രാജ്യത്ത് 19 കോടിയോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയെന്ന പച്ചക്കള്ളവും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. മരിച്ചവരും നുഴഞ്ഞുകയറ്റക്കാരുമൊക്കെ വോട്ടുചെയ്യണമെന്ന അസംബന്ധമാണ് ഇവര്‍ പറഞ്ഞുനടക്കുന്നത്. എസ്‌ഐആര്‍ നടന്ന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം ജയിച്ചാല്‍ അത് സ്വീകാര്യം, ബിജെപിയാണ് ജയിക്കുന്നതെങ്കില്‍ അംഗീകരിക്കില്ല എന്ന നിലപാട് സ്വബോധമുള്ള ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 11:28 am IST
inEditorial, Vicharam

സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുകയും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനാധിപത്യ വിരുദ്ധ നടപടികളെ തുറന്നുകാട്ടി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും വിരമിച്ച 42 ന്യായാധിപന്മാര്‍ രംഗത്തുവന്നത് ഏറ്റവും ഉചിതമായ കാര്യമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, ജനാധിപത്യം നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്ന പൗരന്മാര്‍ ഈ നടപടിയെ സ്വാഗതം ചെയ്യും. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിരുന്നവരാണ്, പ്രതിപക്ഷ പാര്‍ട്ടികളുടെ കള്ളപ്രചാരണത്തെ തുറന്നുകാട്ടിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒരു കോടതിയിലും തെളിയിക്കപ്പെട്ടിട്ടുള്ളതല്ലെന്നും, വോട്ടുമോഷണം എന്ന ആരോപണം വാര്‍ത്താ സമ്മേളനങ്ങളിലല്ല, കോടതികളിലാണ് ഉന്നയിക്കേണ്ടതെന്നും ഈ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയുടെ അനുമതിയോടെ അനധികൃത വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന എസ്‌ഐആറിനെതിരെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോള്‍ വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്ന പ്രതിപക്ഷം ഇതേ മെഷീനുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കുമ്പോള്‍ മൗനം പാലിക്കുന്ന ഇരട്ടത്താപ്പും തുറന്നുകാട്ടുന്നുണ്ട്. അഞ്ചു പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് തങ്ങളെ അധികാരത്തിലേറ്റിയ സംവിധാനത്തെ തള്ളിപ്പറയുന്ന ഇരട്ടത്താപ്പിനു നേര്‍ക്കും ന്യായാധിപന്മാര്‍ വിരല്‍ ചൂണ്ടിയിരിക്കുന്നു. വോട്ടുമോഷണം നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടത് കോടതിയിലാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ചോദിക്കുമ്പോള്‍ നല്‍കാതിരിക്കുന്നത് കാപട്യമാണെന്നും ഇവര്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. തെളിവുകളില്ലാതെ പരാതികള്‍ ഉന്നയിക്കുന്നതും, കോടതിയില്‍ നാടകം കളിക്കുന്നതും അംഗീകരിക്കാവില്ലെന്നും അഭിപ്രായപ്പെടുന്ന ന്യായാധിപന്മാര്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ തരംതാണ രാഷ്‌ട്രീയത്തെയാണ് വിമര്‍ശന വിധേയമാക്കുന്നത്.

എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ കേന്ദ്രസര്‍ക്കാരുമായി ഒത്തുകളിച്ച് നടപ്പാക്കുന്നതാണെന്നുമാണ് പ്രതിപക്ഷത്തിന്റെ കുപ്രചരണം. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1950 മുതല്‍ നിശ്ചിത കാലയളവില്‍ നടപ്പാക്കുന്ന ഒന്നാണിത്. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിക്കുന്നത് ജനാധിപത്യവിരുദ്ധം മാത്രമല്ല രാജ്യദ്രോഹവുമാണ്.

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം അക്രമാസക്ത സമരം നടത്തുന്നത് ജനങ്ങള്‍ സത്യം തിരിച്ചറിയാതിരിക്കാനാണ്. രാജ്യത്ത് 19 കോടിയോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയെന്ന പച്ചക്കള്ളവും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. മരിച്ചവരും നുഴഞ്ഞുകയറ്റക്കാരുമൊക്കെ വോട്ടുചെയ്യണമെന്ന അസംബന്ധമാണ് ഇവര്‍ പറഞ്ഞുനടക്കുന്നത്. എസ്‌ഐആര്‍ നടന്ന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം ജയിച്ചാല്‍ അത് സ്വീകാര്യം, ബിജെപിയാണ് ജയിക്കുന്നതെങ്കില്‍ അംഗീകരിക്കില്ല എന്ന നിലപാട് സ്വബോധമുള്ള ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക?

കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരാന്‍ കഴിയാത്തതിന്റെ പേരില്‍ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും പെരുമാറുന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും രാഷ്‌ട്രീയത്തെ പ്രമുഖ നിയമജ്ഞനായ ഹരീഷ് സാല്‍വെയും അടുത്തിടെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജ്യം കത്തിക്കുമെന്ന് സുപ്രീം കോടതിയുടെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞാല്‍ നിയമം മുട്ടുമടക്കുമോയെന്നാണ് ഹരീഷ് സാല്‍വെ ചോദിച്ചത്. ഇതിനൊന്നും മറുപടി പറയാന്‍ നില്‍ക്കാതെ നീതിന്യായ രംഗത്ത് പ്രവര്‍ത്തിച്ച ചിലരെക്കൊണ്ട് സുപ്രീം കോടതിക്കുമേലും സമ്മര്‍ദ്ദം ചെലുത്തുകയാണ് തല്‍പ്പരകക്ഷികള്‍ ചെയ്യുന്നത്. ഇതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. പരമോന്നത നീതിപീഠം ഇത്തരം ചെയ്തികളെ വിലക്കേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ ഉപേക്ഷ കാണിച്ചാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും.

Tags: Opposition ProtestElectoral Roll ControversyBJP vs OppositionElection Commission of IndiaIllegal immigrationElectoral IntegritySpecial Intensive Revision (SIR)Voter list revisionvoter verificationIndian democracy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.