കോഴിക്കോട്: ഫിയാസ്‌റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ കിരീടം തിരുവനന്തപുരം കെഎസ്ഇബിക്ക്. കോഴിക്കോട് മാനാഞ്ചിറ മൈതാനത്തെ പുതിയ കോര്‍ട്ടില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത കിഴക്കന്‍ റെയില്‍വേയെ പരാജയപ്പെടുത്തിയാണ് കെഎസ്ഇബി കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 76-56.
ഇടവേളയില്‍ 41-23ന് കെഎസ്ഇബി മുന്നിട്ടുനിന്നു. വിജയികള്‍ക്കുവേïി ഇന്ത്യന്‍ നായികകൂടിയായ പി.എസ്. ജീന 25 പോയിന്റുകള്‍ നേടി. ടൂര്‍ണമെന്റിലെ മികച്ച വനിതാ താരത്തിനുള്ള ഫിയാസ്‌റ്റോ സ്വര്‍ണമെഡല്‍ കെഎസ്ഇബിയുടെ ഇ.കെ. അമൃതയ്‌ക്കാണ്.
















