Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

കടുത്ത ചൂടില്‍ കരുതല്‍ വേണം

കടുത്ത ചൂടാണ്. ഇനിയുള്ള ദിവസങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ കേരളത്തില്‍ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 02:35 pm IST
inHealth

കടുത്ത ചൂടാണ്. ഇനിയുള്ള ദിവസങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ കേരളത്തില്‍ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും.  

വേനല്‍ക്കാല രോഗങ്ങള്‍

നിര്‍ജലീകരണം, സൂര്യാഘാതം, ചിക്കന്‍പോക്സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ത്വക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്.  

നിര്‍ജലീകരണം

നിര്‍ജലീകരണമാണ് വേനല്‍ക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ദാഹം, ഉണങ്ങിയ വായ, സാന്ദ്രത കൂടിയ ഉമിനീര്, ഈര്‍പ്പം നഷ്ടപ്പെട്ട കണ്ണ്, കടുംമഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ മൂത്രം പോവുക, മൂത്രം പോകുന്നത് കുറയുക, വായും നാവും വരണ്ടുണങ്ങുക, തലചുറ്റല്‍, ദുല്‍ബലമായ നാഡിമിടിപ്പ്, മൂത്രമില്ലായ്‌മ, ബോധക്കേട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അമിതമായ ചൂടുള്ള സമയത്ത് വിയര്‍പ്പിലൂടെ മാത്രം ധാരാളം ജലം പുറത്തുപോകും. പുറംപണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അതിവേഗത്തിലാണ് നിര്‍ജലീകരണം സംഭവിച്ച് ജലനഷ്ടമുണ്ടാവുക.  

അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും.  നിര്‍ജലീകരണം  വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും

സൂര്യാഘാതം

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാല്‍ വസ്ത്രംകൊണ്ട് മറയാത്ത ഭാഗത്താണ് കൂടുതല്‍ പൊള്ളലേല്‍ക്കുക. പുറം പണിയെടുക്കുന്നവരാണ് കൂടുതലും പൊള്ളലിനിരയാവുക. പൊള്ളലേറ്റാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തലവേദന, തലകറക്കം, പേശിപിടിത്തം തുടങ്ങിയവയാണ്  ലക്ഷണങ്ങള്‍.

വെള്ളം കുടിക്കുക

വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്നു  ജലാംശം നഷ്ടപ്പെടും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം.   ഭക്ഷണ പദാര്‍ത്ഥങ്ങളെക്കാള്‍ പാനീയങ്ങള്‍ക്കാണ് ആവശ്യകത. പാതയോരങ്ങളില്‍ നിന്ന് കിട്ടുന്ന വൃത്തിഹീനമായ വെള്ളം കുടിക്കാതിരിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക. കൂടുതല്‍ തവണകളായി വെള്ളം കുടിക്കുന്നതാണ് ഉചിതം. ഒറ്റയടിക്ക് ഏറെ വെള്ളം കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതല്‍ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ പ്രയോജനപ്പെടുത്താം.

ഭക്ഷണം  

ആഹാരം കഴിക്കുമ്പോള്‍ പാതവക്കില്‍ മുറിച്ചുവെച്ചിരിക്കുന്ന പഴവര്‍ഗങ്ങള്‍  ഒഴിവാക്കുക. നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രം ആഹാരം കഴിക്കുക. തലേ ദിവസത്തെ ഭക്ഷണ സാധനങ്ങള്‍  ഒഴിവാക്കുക

ശരീരശുദ്ധി

ശരീരം ഏറ്റവുമധികം ചൂടു പിടിക്കുന്ന സമയമാണിത്. അതിനാല്‍ രണ്ടു നേരം കുളി പതിവാക്കുക. കുഴല്‍ക്കിണറിലെ വെള്ളത്തില്‍ ഫഌറൈഡ്  കൂടുതല്‍ ഉള്ളതിനാല്‍ പതിവായി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കണ്ണുകള്‍ പച്ചവെള്ളം ഉപയോഗിച്ച് ഇടയ്‌ക്കിടയ്‌ക്കു കഴുകുക. നേത്രസംരക്ഷണം വേനല്‍ക്കാലത്തു വളരെ അത്യാവശ്യമാണ്. ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ ബാധിച്ചേക്കാവുന്ന കാലം കൂടിയാണിത്.

ചര്‍മ വരള്‍ച്ച  

സൂര്യരശ്മികള്‍ നേരിട്ട്  ശരീരത്ത് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്‌ക്രീമുകളും മറ്റു ലോഷനുകളും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. വേനല്‍ക്കാലത്ത് എസിയുടെ അമിത ഉപയോഗം ചര്‍മത്തെയും ശ്വാസകോശനാളിയേയും വരണ്ടതാക്കും. അലര്‍ജിക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ എസി അമിതമായി ഉപയോഗിക്കരുത്.

മൂത്രാശയ രോഗങ്ങള്‍

വേനല്‍ക്കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് മൂത്രാശയ രോഗങ്ങള്‍. വെള്ളം ധാരാളം കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടിവരുമോ എന്ന പേടി കാരണം വെള്ളം കുടി കുറയ്‌ക്കും. ഇത് മൂത്രത്തില്‍ കല്ല്, വൃക്ക സംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമായേക്കാം.  

വസ്ത്ര ധാരണം  

കോട്ടണ്‍ വസ്ത്രങ്ങള്‍ അധികമായി ധരിക്കാന്‍ ശ്രദ്ധിക്കുക. അമിത വിയര്‍പ്പ് ഒപ്പിയെടുക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. അടിവസ്ത്രങ്ങളും കോട്ടണ്‍ ഉപയോഗിക്കുക. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍  ഒഴിവാക്കുക. ഇറുകിക്കിടക്കുന്ന ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ് പോലുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക. കറുപ്പ് നിറം പോലെ കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.