Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവഭാരതത്തിലേക്കുള്ള രാജപാത

ജമ്മകശ്മീര്‍ എന്നും തലവേദനയായിരുന്നു രാജ്യത്തിന്. രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്ന് വീമ്പടിക്കുമ്പോഴും 370-ാം വകുപ്പ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരുത്തേകിയത്. ആ വകുപ്പ് എടുത്തുമാറ്റാന്‍ പ്രയത്‌നങ്ങളും പലതവണ കണ്ടു. പക്ഷേ, അത് യാഥാര്‍ഥ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ വേണ്ടിവന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Feb 3, 2020, 12:41 pm IST
inEditorial

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ഫലം വ്യക്തമായപ്പോള്‍ തന്നെ ഇനി നവഭാരത സൃഷ്ടിയാണ് മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എഴുപത് വര്‍ഷമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ദേശസ്‌നേഹം പ്രോജ്വലിക്കുന്ന ചില വിഷയങ്ങള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തും ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ് അവയെല്ലാം. മുത്തലാഖ് വിഷയം ലക്ഷക്കണക്കായ മുസ്ലിം സ്ത്രീകളുടെ നീറുന്ന പ്രശ്‌നമാണ്. അത് പരിഹരിക്കണമെന്ന ആവശ്യം ദശാബ്ദങ്ങളായി ഉയരുന്നു. അത് ലക്ഷ്യത്തിലേക്കെത്തിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മുസ്ലീങ്ങളുടെ പേരില്‍ പ്രതിപക്ഷ കക്ഷികളെല്ലാം മാറത്തടിച്ച് വിലപിക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ ആവശ്യം അംഗീകരിച്ച് മുത്തലാഖ് നിരോധിച്ച് ചരിത്രം സൃഷ്ടിച്ച മോദി സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ അവര്‍ തയാറല്ല.

ജമ്മകശ്മീര്‍ എന്നും തലവേദനയായിരുന്നു രാജ്യത്തിന്. രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്ന് വീമ്പടിക്കുമ്പോഴും 370-ാം വകുപ്പ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരുത്തേകിയത്. ആ വകുപ്പ് എടുത്തുമാറ്റാന്‍ പ്രയത്‌നങ്ങളും പലതവണ കണ്ടു. പക്ഷേ, അത് യാഥാര്‍ഥ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ വേണ്ടിവന്നു. 370-ാം വകുപ്പ് എടുത്തുകളഞ്ഞാല്‍ ചോരപ്പുഴ ഒഴുകുമെന്ന് പ്രവചിച്ചവരുണ്ട്. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, കാര്യങ്ങളെല്ലാം സുഗമമായി നടന്നു. ജമ്മുകശ്മീരിനും ലഡാക്കിനും വികസനത്തിന്റെ പുതുയുഗം പിറന്നു. ഏതാണ്ട് 36,000 കോടി രൂപ ഈ ബജറ്റില്‍ ആ മേഖലയ്‌ക്കായി വകയിരുത്തുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയാണ് ഈ സര്‍ക്കാരിന്റെ മറ്റൊരു പ്രധാന നേട്ടം. പാക്കിസ്ഥാനികള്‍ക്ക് മാത്രം പ്രതികൂലമാകുന്ന ഈ നിയമത്തെ പാക്കിസ്ഥാനേക്കാള്‍ ശക്തമായി എതിര്‍ക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ അക്രമ സമരം നടത്തുന്നതെന്തിനാണെന്ന ചോദ്യം പരക്കെ ഉയരാന്‍ പോവുകയാണ്. അതിന് ശക്തിപകരുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങളെല്ലാം.

വനിതകള്‍ക്കും കര്‍ഷകര്‍ക്കും സൈനികര്‍ക്കും ഏറെ പരിഗണനയും യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റിന്റെ പ്രത്യേകതയാണ്. റോഡ്, റെയില്‍ മേഖലയില്‍ കുതിച്ചുചാട്ടമാണ് സംഭവിക്കാന്‍ പോകുന്നത്. പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും നരേന്ദ്ര മോദി സര്‍ക്കാരാണെങ്കില്‍ അതിനോട് നിസഹകരിക്കുക എന്ന നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മനോനിലയാണ് പ്രതിപക്ഷത്തിന്. അവര്‍ക്ക് മാത്രമാണ് ബജറ്റ് നിരാശാജനകമാകുന്നത്. കഴിഞ്ഞതവണ കിട്ടിയതുക ഈ തവണ കിട്ടിയില്ലെന്ന് പരിതപിക്കുന്നവരുണ്ട്. കേരളം ആ ഗണത്തില്‍പ്പെടും. രോഗം മൂര്‍ഛിച്ചിരിക്കുമ്പോള്‍ നല്‍കുന്ന മരുന്ന് തുടര്‍ന്നും നല്‍കാന്‍ ഒരു ഡോക്ടറും തയാറാകില്ല. ഡോസ് കുറച്ച് മാത്രമേ നല്‍കൂ. ഡോസ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നതിന്റെ അര്‍ഥം രോഗം ഗുരുതരമായതുകൊണ്ടാണ്.

ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഭാരത്‌നെറ്റ് പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 6000 കോടി രൂപ അനുവദിച്ചു. അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, പോസ്റ്റ് ഓഫീസുകള്‍ പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി ഗ്രാമപഞ്ചായത്ത് തലം മുതലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരത്‌നെറ്റിന്റെ ഫൈബര്‍ ടു ഹോം കണക്ഷന്‍ വഴി ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ഈ വര്‍ഷം തന്നെ ബന്ധിപ്പിക്കുമെന്നു പറയുമ്പോളാണ് ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാവുന്നത്. നൂതന സാങ്കേതിക വിദ്യകളില്‍ ഊന്നിയുള്ള സാമ്പത്തിക മാതൃകകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം സ്വകാര്യ മേഖലയ്‌ക്ക് രാജ്യത്തുടനീളം ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സഹായകമാകുന്ന നയങ്ങള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കി. പട്ടികജാതി-വര്‍ഗക്കാരുടെ ക്ഷേമത്തിന് ഒന്നരലക്ഷം കോടി രൂപയോളം വകയിരുത്തി എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അത് ശക്തിപ്പെടുത്തുമ്പോള്‍ അതിന്റെ വിഹിതം കേരളത്തിനും കിട്ടില്ലേ?

പ്രാഥമിക വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെ പ്രവേശന അനുപാതം 89.28 ശതമാനമാണെങ്കില്‍ പെണ്‍കുട്ടികളുടേത് 94.32 ശതമാനമാണ്. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇത്തരത്തില്‍ വര്‍ധനവുണ്ടായെങ്കില്‍ അത് എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടമല്ലേ? സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനം ആണ്‍കുട്ടികളേക്കാള്‍ ഉയരുന്നത്. ചരിത്ര നേട്ടമായാണ് സാമൂഹ്യ വിദഗ്ധരും ഇതിനെ കാണുന്നത്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഉയര്‍ന്ന ജോലികള്‍ക്കും ഇപ്പോള്‍ അവസരങ്ങളുണ്ട്. ഇതെല്ലാം അവര്‍ അമ്മയാകുന്ന വയസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി രൂപീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ആദായനികുതിയിലെ ഇളവ് മാത്രമല്ല പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ല. റെയില്‍വേ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരുണ്ട്. അതും സംഭവിച്ചില്ല. പകരം പുതിയ 150 തീവണ്ടികള്‍ വരുന്നു. കാര്‍ഷികമേഖലയ്‌ക്ക് ശക്തിപകരുന്നതാണ് 15 ലക്ഷം കോടി വായ്‌പാ വാഗ്ദാനം. കാര്‍ഷിക തീവണ്ടി, കാര്‍ഷിക വിമാനം ഇതെല്ലാം നവഭാരതത്തിലേക്കുള്ള രാജപാതയാകുമെന്നതില്‍ സംശയമില്ല.

Tags: modinewindiaroyalway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

India

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.