കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പൂനെയില്‍ നിന്നും വരുത്തിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ഉള്ളിവില താഴേക്ക്. മൊത്ത വ്യാപാരത്തില്‍ ഇപ്പോള്‍ 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കിലോ 140 ഉണ്ടായിരുന്ന ഉള്ളിയുടെ വില 100 ആയി കുറഞ്ഞു.
വിപണി വില ഉയര്‍ന്നതോടെ ഉള്ളി കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇവ കൂടി വിപണിയില്‍ എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉള്ളിവില രണ്ടുദിവസത്തിനകം 60 രൂപയിലെത്തുമെന്നാണ് കരുതുന്നത്. ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ ഉള്ളിയുടെ നിരക്ക് സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്.
















