ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍(ജെഎന്‍യു) ശുദ്ധികലശം നടത്താന്‍ തയാറെടുത്ത് അധികൃതര്‍. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ക്യാമ്പസിനുള്ളില്‍ അല്ലാതെ തങ്ങാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളില്‍ തീസിസുകള്‍ സമര്‍പ്പിക്കണം അല്ലാത്ത പക്ഷം കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ജെ.എന്‍.യു അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ക്യാമ്പസില്‍ നിന്നു പുറത്താക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12-ന് തന്നെ പരീക്ഷകള്‍ തുടങ്ങും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ പുറത്താകുക മാത്രമല്ല അവര്‍ക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാനാകില്ല. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പഠനത്തിലേക്ക് തിരിച്ചെത്തണമെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താത്തവരെ ക്യാമ്പസിനുള്ളില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കി. 8000ത്തോളം വിദ്യാര്‍ത്ഥികളാണ് ജെഎന്‍യുവില്‍ പഠിക്കുന്നത്. ഇതില്‍ 57 ശതമാനം വിദ്യാര്‍ത്ഥികളും സമൂഹ്യ ശാസ്ത്രം, ഭാഷാ വിഭാഗം തുടങ്ങിയ ആര്‍ട്സ് വിഷയങ്ങള്‍ പഠിക്കുന്നതിനായാണ്. അതായത് 4578 വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങളില്‍ പഠിക്കുന്നു. അന്താരാഷ്ട്ര വിഷയങ്ങളില്‍ 1210 വിദ്യാര്‍ത്ഥികളും(15 ശതമാനം) പഠനം നടത്തുന്നുണ്ട്.
എന്നാല്‍ രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളെ അപേക്ഷിച്ച് ഇവിടുത്തെ 55 ശതമാനം പേരും (4359) എംഫില്‍, പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥികളാണ്. മറ്റ് ക്യാമ്പസുകളെ അപേക്ഷിച്ച് ഇവിടെ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളെ തിരഞ്ഞാല്‍ വിരലില്‍ എണ്ണാവുന്നവരെ മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ ഗവേഷണം നടത്തിയിട്ടും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഡോക്ടറേറ്റ് നേടുന്നത്. ഇത്രയും സാമ്പത്തിക ചെലവും, ലക്ഷങ്ങള്‍ മുടക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും, സബ്സീഡിയും സഹായങ്ങളും നല്‍കിയിട്ടും പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം വിരളമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: