Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:50 pm IST
in Kerala, India

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍, വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ഹിന്ദുക്കളുടെ പരിപാവനമായ, യുവതികള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള, ശബരിമലയില്‍ പിടിച്ചുകയറ്റിയത്. അങ്ങനെ പരമപവിത്രമായ സന്നിധാനത്തെ അശുദ്ധമാക്കി.

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചെന്ന് ഇവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത് എന്നാണ് സഖാവ് പിണറായി വിജയന്‍ പുച്ഛത്തോടെ ശ്രീകോവിലിലേക്ക് കൈചൂണ്ടി ആരാഞ്ഞത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ കൈക്കുമ്പിളില്‍ തീര്‍ത്ഥം വാങ്ങി നിലത്ത് ഒഴിച്ചു കളഞ്ഞതും ഭക്തര്‍ മറക്കില്ല. ക്ഷേത്രത്തില്‍ പാര്‍ട്ടിയുടെ വിപ്ലവഗാനങ്ങള്‍ പാടിച്ചതും, ക്ഷേത്ര സംസ്‌കാരത്തെ അവഹേളിച്ചതും ആരും മറന്നിട്ടില്ല. ഹിന്ദു ആരാധനാമൂര്‍ത്തികളെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ളവര്‍ അവഹേളിച്ചപ്പോള്‍ അവരെ സംരക്ഷിച്ചതും അവര്‍ക്ക് ആവേശം പകര്‍ന്നതും കമ്മ്യൂണിസ്റ്റുകളായിരുന്നു. ഹിന്ദുവിരുദ്ധരായ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനങ്ങള്‍ നല്‍കിയ ചുട്ടമറുപടിയാണ് തെര. ഫലം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായതിനേക്കാള്‍, വമ്പന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചത്.

എം.കെ. സ്റ്റാലിന്റെയും മകന്‍ ഉദയനിധി സ്റ്റാലിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സനാതന ധര്‍മ്മം മലമ്പനി, ഡെങ്കു, കൊറോണ എന്നീ പകര്‍ച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിന്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് രാജ്യമെങ്ങും വലിയ വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടുമില്ല. ഇസ്ലാമിസ്റ്റുകളെയും പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍രെയും കൂടെക്കൂട്ടിയ സ്റ്റാലിന്‍ പാസ്റ്റര്‍മാര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നല്‍കി. തിരുപ്രംകുണ്ഡ്രം ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവു പോലും കാറ്റില്‍പ്പറത്തി, ദീപം തെളിക്കുന്നത് തടഞ്ഞ സ്റ്റാലിന്‍ സര്‍ക്കാര്‍, വഖഫ് നിയമത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയടക്കം ഇസ്ലാമിസ്റ്റുകള്‍ കൈയേറിയിട്ടും അതിനെ അനുകൂലിക്കുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായുമില്ല. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനു സമീപം ദര്‍ഗയില്‍ നമാസ് നടത്തുന്നതിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതിന് സംരക്ഷണവുമേകി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റമ്പിയത്.

മമതയും അങ്ങേയറ്റത്തെ ഹിന്ദുവിരുദ്ധതയാണ് കാണിച്ചിരുന്നത്. ശ്രീരാമകൃഷ്ണ മിഷനിലെയടക്കം സംന്യാസിമാരെ അവഹേളിച്ച് പ്രസംഗിച്ച മമത ഇസ്ലാമിസ്റ്റുകള്‍ക്കു വേണ്ടി ഈ സംഘടനകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2025 മാര്‍ച്ചില്‍ ഒരു പൊതുപരിപാടിയില്‍ ഹിന്ദുമതം കെട്ട മതമാണെന്നാണ് മമത വിശേഷിപ്പിച്ചത്. മുഹറത്തിന് സൗകര്യം ഒരുക്കാന്‍ വേണ്ടി ദുര്‍ഗാ പൂജാ സമയത്ത് വിഗ്രഹ നിമജ്ജനത്തിന് മമത നിയന്ത്രണം ഏര്‍പ്പെടുത്തിയതും വലിയ വിവാദമായിരുന്നു. രാമനവമി, ദുര്‍ഗാപൂജകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിച്ചതും മമതയാണ്. മമതയുടെ ഹിന്ദുവിരുദ്ധത ബംഗാളില്‍ വലിയ ചര്‍ച്ച തന്നെ ആയിട്ടുണ്ട്. പിണറായിയും മമതയും ഒരുതരത്തില്‍ ജയിച്ചുവെങ്കിലും അവരുടെ പാര്‍ട്ടികള്‍ തോറ്റു തുന്നംപാടി. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ മാത്രമല്ല ഡിഎംകെയും തോറ്റു.

ശബരിമലയിലെ കട്ടിളപ്പാളി അടക്കം കട്ടതും അത് വിറ്റു കാശാക്കിയതും എല്ലാം സിപിഎം ഭരണകാലത്താണ്. സിപിഎം നേതാക്കളായ എ. പദ്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരായിരുന്നു ആ സമയങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, സിപിഐ നേതാവ് കെ.പി. ശങ്കരദാസ് അന്ന് ദേവസ്വം അംഗമായിരുന്നു. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി.

Tags: pinarayiStalinMamataAssembly Election 2026Anti Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

News

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.