Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

അനീഷ് അയിലംbyഅനീഷ് അയിലം
May 5, 2026, 06:07 am IST
inKerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി മന്ത്രിമാരും. കപ്പിത്താനായ പിണറായി വിജയനു പോലും മുട്ടിടിച്ചതോടെ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ ദയനീയമായി പരാജയപ്പെട്ടു.

ധര്‍മ്മടത്ത് ഏഴാം റൗണ്ടുവരെ പിന്നിലായിരുന്ന പിണറായി വിജയന്‍ മരണത്തോട് മല്ലടിച്ചാണ് അവസാന റൗണ്ടുകളില്‍ ജീവന്‍ തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രിയുടെ 2016 ലെ 50,123 എന്ന കൂറ്റന്‍ ഭൂരിപക്ഷം 19,247 ലൊതുങ്ങി. അപ്പോഴേക്കും മന്ത്രിസഭയിലെ വമ്പന്മാരൊക്കെ മുങ്ങിത്താണു.

ബിജെപിയെ പൂട്ടാന്‍ ഇരട്ടപ്പൂട്ടുമായി ഇറങ്ങിയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് 4978 വോട്ടുകള്‍ക്ക് ദയനീയമായി പരാജയപ്പെട്ടു. എസ്ഡിപിഐയുടെ പിന്തുണ പരസ്യമായി ലഭിച്ചിട്ടും ശിവന്‍കുട്ടിക്ക് ഒരിക്കല്‍പോലും ലീഡുയര്‍ത്താനായില്ല. ബിജെപിയുടെ കുമ്മനം രാജശേഖരനെ 3949 വോട്ടിന് പരാജയപ്പെടുത്തിയപ്പോള്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്നായിരുന്നു ശിവന്‍കുട്ടിയുടെ അവകാശവാദം. രണ്ടാം പിണറായി സര്‍ക്കാരിനെ കപ്പലായും മുഖ്യമന്ത്രിയെ കപ്പിത്താനായും വിശേഷിപ്പിച്ച ആരോഗ്യമന്ത്രി വീണാജോര്‍ജിന് 18,985 വോട്ടുകള്‍ക്ക് ആറന്മുളയില്‍ ശ്വാസം നിലച്ചു. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ഉള്‍പ്പെടെ ഒത്താശ ചെയ്ത ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഏറ്റുമാനൂരില്‍ 19,752 വോട്ടിന് പൊട്ടിയപ്പോള്‍ കളമശ്ശേരിയില്‍ മത്സരിച്ച വ്യവസായ മന്ത്രി പി. രാജീവ് 16,312 വോട്ടിന് പരാജയം ഏറ്റുവാങ്ങി.

തദ്ദേശ മന്ത്രി എം.ബി. രാജേഷിനെ 8385 വോട്ടിന് തൃത്താലക്കാര്‍ പുറന്തള്ളിയപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ 10,212 വോട്ടിന് ഇരിങ്ങാലക്കുടക്കാരും വലിച്ചെറിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രിയായ പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഒ.ആര്‍. കേളുവിനെ 10,543 വോട്ടുകള്‍ക്കാണ് മാനന്തവാടിക്കാര്‍ പുറത്താക്കിയത്. കായികമന്ത്രി വി. അബ്ദുറഹിമാന് 24,137 വോട്ടിന് തിരൂരും നഷ്ടമായി. സിപിഐയുടെ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്ത് 7486 വോട്ടിനാണ് പരാജയപ്പെട്ടത്. 2011 മുതല്‍ പത്തനാപുരം കുത്തകയാക്കിയ ഗതാഗത മന്ത്രി ഗണേഷ്‌കുമാറിനെ 8310 വോട്ടിന് ഇത്തവണ മണ്ഡലം കൈവിട്ടു. ഇടുക്കിയില്‍ ജലവിഭവവ മന്ത്രി റോഷി അഗസ്റ്റിന്‍ മുങ്ങിത്താണത് 23,822 വോട്ടിനാണ്.

വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എലത്തൂരില്‍ 12,162 വോട്ടിനും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ 18,551 വോട്ടിനും നിയമസഭയില്‍ നിന്ന് പുറത്തായി. കടന്നപ്പള്ളിക്ക് തൊട്ടുമുമ്പ് തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലും കോഴിക്കോട് സൗത്തില്‍ 10,795 വോട്ടിന് പരാജയമേറ്റുവാങ്ങി. ജയിച്ച മന്ത്രിമാര്‍ക്കാകട്ടെ കാര്യമായ ഭൂരിപക്ഷം ലഭിച്ചതുമില്ല.

ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഭൂരിപക്ഷം കൊട്ടാരക്കരയില്‍ 1012 മാത്രമാണ്. ബേപ്പൂരില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭൂരിപക്ഷം 7487 ല്‍ ഒതുങ്ങി. ചെങ്ങന്നൂരില്‍ സാംസ്‌കാരിക മന്ത്രി സജിചെറിയാന് മാത്രമാണ് സിപിഎം മന്ത്രിമാരില്‍ ഭൂരിപക്ഷം അഞ്ചക്കത്തില്‍ എത്തിയത്. 10292 വോട്ട്. സിപിഐയില്‍ നെടുമങ്ങാട് മത്സരിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21,583 ഉം ചേര്‍ത്തലയില്‍ കൃഷി മന്ത്രി പി. പ്രസാദ് 14,489 ഉം വോട്ടുകളുടെ ഭൂരിപക്ഷം നേടിയതാണ് ഏക ആശ്വാസം.

Tags: Pinarayi VijayanKerala assembly election 202613 Kerala ministers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.