Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 07:00 am IST
in Kerala

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് നിലംപരിശായത്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും സിറ്റിങ് സീറ്റുകളിലുമടക്കം, മത്സരിച്ച 12 ഇടത്തും പരാജയപ്പെട്ട് ‘സംപൂജ്യ’രായി മാറിയിരിക്കുകയാണ് ഈ പാര്‍ട്ടി. ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നീ സിറ്റിങ് സീറ്റുകളാണ് കൈവിട്ടുപോയത്. അതേസമയം മധ്യകേരളത്തില്‍ പി. ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള ബ്രാക്കറ്റില്ലാ കേരള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചു. മത്സരിച്ച കടുത്തുരുത്തി, തൊടുപുഴ, ഇരിങ്ങാലക്കുട, കോതമംഗലം, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല എന്നീ ഏഴ് സീറ്റിലും, യുഡിഎഫിനൊപ്പമുള്ള കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയക്കൊടി പാറിച്ചു. ഇക്കുറി കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ ഇല്ലാത്ത നിയമസഭയായിരിക്കുമെന്നതും ശ്രദ്ധേയമാണ്. അധികാര രാഷ്‌ട്രീയത്തില്‍ നിന്ന് അകലുന്നതോടെ ഈ പാര്‍ട്ടിയുടെ പ്രസക്തിയും നിലനില്‍പും ചോദ്യചിഹ്നമാവുകയാണ്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാവുകയും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയും ചെയ്തതോടെ അതിന്റെ ഇരയാകുകയായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ തട്ടകമായ പാലായില്‍ ചെയര്‍മാന്‍ ജോസ് കെ. മാണി രണ്ടാമതും പരാജയപ്പെട്ടത് പാര്‍ട്ടിയുടെ അടിവേരിളക്കി. പാര്‍ട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കിയില്‍ അടിതെറ്റി വീണു, അതും വലിയ മാര്‍ജിനില്‍ തോറ്റു. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് എന്‍. ജയരാജ് പരാജയപ്പെട്ടു.

ചങ്ങനാശ്ശേരിയില്‍ അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടിയില്‍ അഡ്വ. ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണന്‍, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പിറവത്ത് സാബു കെ. ജേക്കബ്, ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, പെരുമ്പാവൂരില്‍ ബേസില്‍ പോള്‍ എന്നിവരെല്ലാം ജനവിധിക്കുമുന്നില്‍ മൂക്കുകുത്തിവീണു.

ഇത്തരമൊരു തിരിച്ചടി കേരള കോണ്‍ഗ്രസ് (എം) സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. ഉറച്ച കോട്ടയായ പാലായില്‍ വിജയമുറപ്പാണെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ കെ.എം. മാണിക്ക് ശേഷം അവിടെ നിന്ന് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായിട്ടില്ല. കെ.എം. മാണി അന്തരിച്ചശേഷം യുഡിഎഫിലായിരുന്നപ്പോഴും എല്‍ഡിഎഫിലായിരുന്നപ്പോഴും പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. 2021-ല്‍ എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയപ്പോഴും പാലാ കൈവിട്ടുപോയിരുന്നു.

പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് (എം), 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2020- ലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാക്കിക്കൊടുത്തിരുന്നു. 2021- ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016- ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചപ്പോഴും അഞ്ച് സീറ്റിലായിരുന്നു ജയം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയര്‍ന്നുകേട്ട മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കേരള കോണ്‍ഗ്രസി(എം)നെ ഇടതുപക്ഷത്തിനൊപ്പംതന്നെ ചേര്‍ത്തുനിര്‍ത്തിയ ജോസ് കെ. മാണിക്കും പാര്‍ട്ടിക്കും ഇനി നിലനില്‍പിനായുള്ള പോരാട്ടത്തിന്റെ കാലമായിരിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം മുന്നണിമാറ്റം ആവശ്യപ്പെട്ടിട്ടും റോഷി അഗസ്റ്റിന്റെ കടുംപിടുത്തത്തിന് മുന്നില്‍ ജോസ് കെ. മാണി ഇടത് മുന്നണിയില്‍ തുടരാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇനിയെന്തായിരിക്കും ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ തീരുമാനമെന്നറിയാന്‍ കാതോര്‍ക്കുകയാണ് രാഷ്‌ട്രീയ കേരളം.

 

Tags: Kerala assembly election 2026kearala congressjose k manipj joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

പുതിയ വാര്‍ത്തകള്‍

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.