Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 06:38 am IST
inKerala

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ആയിരം ദിവസം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കപ്പലടുപ്പിക്കും എന്നായിരുന്നു തുറമുഖത്തിന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കെടു കാര്യസ്ഥത പദ്ധതി പല ഘട്ടങ്ങളിലായി തടസ്സപ്പെടുകയായിരുന്നു. 

2015 ഡിസംബര്‍ അഞ്ചിനായിരുന്നു വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം. ആദ്യ ഘട്ടം 2015-19 ഡിസംബറില്‍ പൂര്‍ത്തിയാക്കാനും രണ്ടാം ഘട്ടം 2024-27ലും മൂന്നാം ഘട്ടം 2034-37ലും നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ ഒന്നാം ഘട്ട പണി പോലും പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറമുഖത്ത് കപ്പലടുപ്പിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

കരിങ്കല്‍ ലഭ്യതക്കുറവാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം. സംസ്ഥാന സര്‍ക്കാരാണ് കരിങ്കല്‍ ലഭ്യത അദാനി ഗ്രൂപ്പിന് ഉറപ്പുവരുത്തേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. തുറമുഖത്തേക്ക് കടല്‍വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ‘ബ്രേക്ക് വാട്ടര്‍’ (പുലിമുട്ട്) നിര്‍മാണത്തിനാണ് പ്രധാനമായും കല്ല് വേണ്ടത്. പുലിമുട്ടിനുമാത്രം 70 ലക്ഷം ടണ്‍ കല്ല് വേണ്ടിവരും. പൈലിങ് പൂര്‍ത്തിയായ ബെര്‍ത്തിന്റെ നിര്‍മാണത്തിന് 10 ലക്ഷം ടണ്‍ കരിങ്കല്ലാണ് വേണ്ടത്. 

കരിങ്കല്ലെടുക്കാന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 20 പാറമടകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, പാരിസ്ഥിതിക അനുമതിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ക്വാറികളില്‍ നിന്ന് പാറ പൊട്ടിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് പലപ്പോഴും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്. പുലിമുട്ട് നിശ്ചിതസമയത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെങ്കില്‍ തുടര്‍ച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിന് പ്രതിദിനം 10,000 ടണ്‍ കല്ലെങ്കിലും വേണം. ഇപ്പോള്‍ 3000 ടണ്‍മാത്രമാണ് കൊണ്ടുവരാന്‍ സാധിക്കുന്നത്.

പദ്ധതി പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടായ കാലതാമസം, അതിനെ തുടര്‍ന്നുണ്ടായ സമരങ്ങള്‍, അടിക്കടിയുണ്ടാകുന്ന ശക്തമായ കടലേറ്റം, ഓഖി ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചുവെന്ന് തുറമുഖ കമ്പനി അധികൃതര്‍ പറയുന്നു. ഓഖിയില്‍ തുറമുഖത്തെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും കടലെടുത്തിരുന്നു. യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതുകാരണം ആഴ്ചകളോളം പണികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.

ഒന്നാം ഘട്ടത്തില്‍ ടെര്‍മിനല്‍ നിര്‍മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങള്‍, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. രണ്ടാം ഘട്ടത്തില്‍ എഴുന്നൂറോളം മീറ്റര്‍ തുറമുഖത്തെ വികാസിപ്പിക്കലാണ്. മൂന്നാം ഘട്ടത്തില്‍ ഹാര്‍ബര്‍ ഏരിയ വികസന പദ്ധതികള്‍, ബ്രേക്ക് വാട്ടര്‍ നിര്‍മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയായിരുന്നു തുറമുഖ നിര്‍മാണ പദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഇല്ലാത്തതിനാല്‍ പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ ഇനിയും എത്രവര്‍ഷം കാത്തിരിക്കണമെന്ന് കണ്ടുതന്നെ അറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.