Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കുന്നത് നാമമാത്ര പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 05:00 am IST
inKerala

തൃശൂര്‍: ജീവിതകാലമത്രയും കലയ്‌ക്കും കലാമണ്ഡലത്തിനുമായി സമര്‍പ്പിച്ച് വിരമിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം ഉപജീവനത്തിന് വഴിയില്ല. യുജിസി നടപ്പാക്കിയിട്ടും കല്‍പ്പിത സര്‍വകലാശാലയായ കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കുന്നത് നാമമാത്ര പെന്‍ഷന്‍. 

കലാമണ്ഡലത്തിലെ വകുപ്പ് മേധാവികളായിരുന്നവര്‍ക്ക് പോലും ലഭിക്കുന്ന പെന്‍ഷന്‍ 6000 രൂപ മാത്രമാണ്. 2007ലാണ് കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തിയത്. അധ്യാപകര്‍ക്ക് യുജിസി നിരക്കില്‍ ശമ്പളം നല്‍കാനും തീരുമാനമായിരുന്നു. 

2011 മാര്‍ച്ചില്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 33 സീനിയര്‍ അധ്യാപകരെ യുജിസിയില്‍ ഉള്‍പ്പെടുത്തി. മറ്റ് സര്‍വകലാശാലകളിലും കോളേജുകളിലും 2010 മുതല്‍ യുജിസിയുടെ ആറാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിരുന്നു. എന്നാല്‍ കലാമണ്ഡലത്തില്‍ യുജിസിയുടെ അഞ്ചാം പരിഷ്‌കരണമാണ് 2011ലെ ഉത്തരവ് പ്രകാരം 2012 മുതല്‍ നടപ്പാക്കിയത്. 

ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എട്ടാം ശമ്പള പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ശമ്പളം ലഭിച്ചിരുന്ന അധ്യാപകര്‍ക്ക് ശമ്പളത്തില്‍ വലിയ കുറവുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഭരണസമിതിയും സര്‍ക്കാരും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുകയായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ യുജിസിയുടെ ആറാം പദ്ധതി നടപ്പാക്കാമെന്ന്് ഉറപ്പ് നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. 

33 പേരില്‍ 25 പേര്‍ ഇതിനകം സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇവര്‍ക്ക് 6000 രൂപയ്‌ക്കടുത്താണ് ഇപ്പോഴും പെന്‍ഷന്‍ ലഭിക്കുന്നത്. അവശേഷിക്കുന്ന രണ്ട് പേര്‍ മാര്‍ച്ചില്‍ വിരമിക്കും. ആറു പേര്‍ സര്‍വീസിലിരിക്കെ മരിച്ചു. 

ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കലാമണ്ഡലം ഭരണസമിതി 2017-ല്‍ ജയചന്ദ്രന്‍ കമ്മീഷനെ നിയമിച്ചിരുന്നു. അധ്യാപകര്‍ക്കനുകൂലമായി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഭരണസമിതി അംഗീകരിച്ച് സര്‍ക്കാരിന് കൈമാറിയിട്ട് ഒന്നര വര്‍ഷമായി. കല്‍പ്പിത സര്‍വകലാശാലയായതിനാല്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതും ശമ്പളം നല്‍കേണ്ടതും. 

കോങ്ങാട് മധു, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം ഗോപകുമാര്‍ തുടങ്ങി അറിയപ്പെടുന്ന കലാകാരന്മാരാണ് ഇവരില്‍ പലരും. 

മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പലവട്ടം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഇനിയും തീരുമാനമുണ്ടായില്ലങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കലാപ്രകടനങ്ങള്‍ നടത്തുമെന്നും അധ്യാപകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.