Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്പൂണിത്തറ എംഎല്‍എ എം.സ്വരാജ് ഇന്ന് ചെയ്ത കുത്തിത്തിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്; വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരേ സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 04:42 pm IST
inKerala

തിരുവനന്തപുരം:  അയോധ്യക്കേസിലെ സുപ്രീം കോടതിയുടെ ചരിത്രവിധിയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള സിപിഎം എംഎല്‍എ എം. സ്വരാജിന്റെ ശ്രമത്തിനെതിരേ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ ജി. വാര്യര്‍. തൃപ്പൂണിത്തറ എംഎല്‍എ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചതെന്നും സന്ദീപ്. 

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ സിപിഎം എംഎല്‍എ ആയ എ. സ്വരാജിന് അതൊന്നും ബാധകമല്ല. അയോധ്യയില്‍ ചരിത്രവിധി പുറത്തുവന്ന ശേഷം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നാണ്. സ്വരാജിന്റെ പോസ്റ്റിനു താഴെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പോസ്റ്റിനെതിരേ യുവമോര്‍ച്ച പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- 

അയോധ്യ തര്‍ക്കം എന്നേ തീരേണ്ടതായിരുന്നു. ശ്രീ രാമജന്മഭൂമി വിട്ടുനല്‍കാന്‍ ബാബറി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലും പകരം ഭൂമി നല്‍കാന്‍ ഹിന്ദു സംഘടനകളും തയ്യാറാവുകയും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തുകയും ചെയ്തിരുന്നതാണ്.

എന്നാല്‍ അക്കാലത്ത് ഇര്‍ഫാന്‍ ഹബീബ് , റോമില ഥാപ്പര്‍, കെ എന്‍ പണിക്കര്‍ തുടങ്ങിയ ഇടത് ചരിത്രകാരന്മാര്‍ ചേര്‍ന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലിനെ സ്വാധീനിക്കുകയും രാമജന്മഭൂമി വിട്ടു നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുകയാണുണ്ടായത്. എന്തുവന്നാലും സ്ഥലംവിട്ടു നല്‍കേണ്ടി വരില്ല എന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ വിശ്വസിപ്പിക്കാന്‍ ഇടത് ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞു.

അതായത് തൃപ്പൂണിത്തറ എംഎല്‍എ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചത്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയെ ഉയര്‍ത്തിപ്പിടിച്ച് വാചകക്കസര്‍ത്തു നടത്തിയിരുന്ന സ്വരാജിന് ഇപ്പോള്‍ എങ്ങനെയാണ് പെട്ടെന്ന് സുപ്രീം കോടതിയുടെ വിധിയിലും രാജ്യത്തെ നിയമ സംവിധാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്? ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമമായ വിധി വരാനിരിക്കുന്നതേയുള്ളൂ.രാജ്യത്ത് ക്രമസമാധാനവും മതസൗഹാര്‍ദവും പാലിക്കാന്‍ ഏവരും ജാഗ്രത്തായിരിക്കുന്ന സമയത്ത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ജനങ്ങളെ ഇളക്കിവിടാന്‍ നടത്തിയ പരിശ്രമം ലജ്ജാവഹമാണ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.