തിരുവനന്തപുരം: അയോധ്യക്കേസിലെ സുപ്രീം കോടതിയുടെ ചരിത്രവിധിയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള സിപിഎം എംഎല്‍എ എം. സ്വരാജിന്റെ ശ്രമത്തിനെതിരേ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ ജി. വാര്യര്‍. തൃപ്പൂണിത്തറ എംഎല്‍എ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചതെന്നും സന്ദീപ്.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ സിപിഎം എംഎല്‍എ ആയ എ. സ്വരാജിന് അതൊന്നും ബാധകമല്ല. അയോധ്യയില്‍ ചരിത്രവിധി പുറത്തുവന്ന ശേഷം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നാണ്. സ്വരാജിന്റെ പോസ്റ്റിനു താഴെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പോസ്റ്റിനെതിരേ യുവമോര്‍ച്ച പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
അയോധ്യ തര്‍ക്കം എന്നേ തീരേണ്ടതായിരുന്നു. ശ്രീ രാമജന്മഭൂമി വിട്ടുനല്‍കാന്‍ ബാബറി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലും പകരം ഭൂമി നല്കാന് ഹിന്ദു സംഘടനകളും തയ്യാറാവുകയും പ്രശ്നം പരിഹരിക്കപ്പെടുമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തുകയും ചെയ്തിരുന്നതാണ്.
എന്നാല്‍ അക്കാലത്ത് ഇര്ഫാന് ഹബീബ് , റോമില ഥാപ്പര്‍, കെ എന്‍ പണിക്കര്‍ തുടങ്ങിയ ഇടത് ചരിത്രകാരന്മാര് ചേര്‍ന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലിനെ സ്വാധീനിക്കുകയും രാമജന്മഭൂമി വിട്ടു നല്കാതിരിക്കാന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുകയാണുണ്ടായത്. എന്തുവന്നാലും സ്ഥലംവിട്ടു നല്‍കേണ്ടി വരില്ല എന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ വിശ്വസിപ്പിക്കാന്‍ ഇടത് ചരിത്രകാരന്മാര്ക്ക് കഴിഞ്ഞു.
അതായത് തൃപ്പൂണിത്തറ എംഎല്‍എ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചത്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയെ ഉയര്‍ത്തിപ്പിടിച്ച് വാചകക്കസര്‍ത്തു നടത്തിയിരുന്ന സ്വരാജിന് ഇപ്പോള്‍ എങ്ങനെയാണ് പെട്ടെന്ന് സുപ്രീം കോടതിയുടെ വിധിയിലും രാജ്യത്തെ നിയമ സംവിധാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്? ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമമായ വിധി വരാനിരിക്കുന്നതേയുള്ളൂ.രാജ്യത്ത് ക്രമസമാധാനവും മതസൗഹാര്‍ദവും പാലിക്കാന്‍ ഏവരും ജാഗ്രത്തായിരിക്കുന്ന സമയത്ത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ജനങ്ങളെ ഇളക്കിവിടാന്‍ നടത്തിയ പരിശ്രമം ലജ്ജാവഹമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: