തിരുവനന്തപുരം: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളയില്‍ ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടം. കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു, അനുരാഗ്, എന്നിവരാണ് മരിച്ചത്. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹങ്ങള്‍ ചിറയിൻകീഴ് സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റി.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടോറസ്സ് കണ്ടയ്‌നര്‍ ലോറിയും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു മാരുതി ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഇവര്‍ കായംകുളം സ്വദേശികളാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
















