Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടങ്ങള്‍ മറികടന്ന് എംജി സര്‍വകലാശാല; ഫിസിക്‌സ് അധ്യാപികയ്‌ക്ക് സംസ്‌കൃതത്തില്‍ ഗവേഷണത്തിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 05:12 pm IST
in Kerala

തിരുവല്ല: ഫിസിക്‌സില്‍ ഡോക്ടറേറ്റുള്ള അധ്യാപികയ്‌ക്ക് സംസ്‌കൃതത്തിലും ഡോക്ടറേറ്റ് എടുക്കാന്‍ എംജി സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുമതി. കഴിഞ്ഞ ഒക്ടോബര്‍ 14ന് ചേര്‍ന്ന സര്‍വകലാശാല ഗവേഷണ സമിതിയിലാണ് (യുആര്‍സി) ഫിസിക്‌സിലെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സംസ്‌കൃതത്തിലും ഗവേഷണത്തിനുള്ള യോഗ്യതയായി പരിഗണിക്കുന്ന തീരുമാനം സര്‍വകലാശാല കൈക്കൊണ്ടത്. 

അക്കാദമിക വിഷയങ്ങളില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളാനുള്ള അധികാരം അക്കാദമിക് കൗണ്‍സിലിനാണ്. ഇക്കാര്യത്തില്‍ കീഴ്‌വഴക്കമോ നടപടിയോ തീരുമാനിക്കാനുള്ള അധികാരം യുആര്‍സിക്കില്ല. അനുമതി നേടി ഗവേഷണം തുടങ്ങിയതിനു ശേഷമുള്ള കാര്യങ്ങളാണ് യുആര്‍സിയുടെ പരിഗണനയ്‌ക്കു വരുന്നത്. ഇത് അട്ടിമറിച്ചാണ് സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തിലെ ഒരു അധ്യാപികയ്‌ക്ക് സംസ്‌കൃതത്തില്‍ ഗവേഷണാനുമതി നല്‍കിയത്. 

ബിരുദതലത്തില്‍ ഉപഭാഷയായി പഠിച്ചതാണ് സംസ്‌കൃതവുമായി തനിക്കുള്ള ബന്ധമെന്ന് അപേക്ഷക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവേഷണാനുമതിക്ക് നിര്‍ബന്ധമുള്ള വാറ്റ് എന്ന പ്രവേശനപരീക്ഷയും എഴുതിയിട്ടില്ല. പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാകണമെങ്കില്‍ ഗവേഷണ വിഷയത്തില്‍ത്തന്നെ പ്രവൃത്തിപരിചയം വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടപടി ചട്ടലംഘനമാണെന്നിരിക്കെ ഈ അധ്യാപികയ്‌ക്ക് മാത്രമായി നിയമം ഭേദഗതി ചെയ്തതില്‍ ദുരൂഹതയുണ്ട്.

ഗവേഷണ മേഖലയിലെ ഇത്തരം ക്രമക്കേടുകള്‍ സര്‍വകലാശാല തുടങ്ങിവച്ചത് ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് വിവരം. ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിസിറ്റിങ് പ്രൊഫസറും സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്‌സി, എംഫില്‍ ബിരുദധാരിയുമായ പ്രൊഫ. എന്‍.സി. ജേക്കബ് സോഷ്യല്‍ സയന്‍സ് വിഷയമാക്കി ഗവേഷണത്തിന് രണ്ടു മാസം മുമ്പ് അനുമതി തേടിയിരുന്നു. അപേക്ഷ മൂന്നുവട്ടം വൈസ് ചാന്‍സലര്‍ നിരസിച്ചു. പുനഃപരിശോധനയ്‌ക്കുള്ള അപേക്ഷയും പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തോടുകൂടി സര്‍വകലാശാല ഗവേഷണ സമിതിയും  നിരസിച്ചിരുന്നു. 

വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ചുമതലയുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിന്റെ ഡയറക്ടര്‍ ഡോ. കെ.എം. സീതി ഗവേഷണ സമിതിയില്‍ അധ്യക്ഷനായിരിക്കെ പ്രൊഫ. ജേക്കബിന്റെ  ഫയല്‍ അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു. പ്രൊഫ. ജേക്കബിന്റെ സുഹൃത്താണ് ഡോ. സീതി. മുന്‍കൂര്‍ ധാരണ അനുസരിച്ചെന്നപോലെ പ്രൊഫ. ജേക്കബിന് കൗണ്‍സിലിന്റെ ഗവേഷണാനുമതി ലഭിച്ചു.

അക്കാദമിക് കൗണ്‍സിലിലേക്ക് വിടാതെയാണ് ഫിസികിസ് അധ്യാപികയുടെ അപേക്ഷയിലും തീരുമാനമെടുത്തത്. മുന്‍കൂട്ടി തീരുമാനിച്ച് ഡോക്ടറല്‍ കമ്മിറ്റിയുടെ തീയതി വരെ ഈ അപേക്ഷകയ്‌ക്കായി സര്‍വകലാശാല അധികാരികള്‍ ഇടപെട്ടു മാറ്റി. യുജിസിയുടെയും സര്‍വകലാശാലയുടെയും നിര്‍ദേശങ്ങളും കീഴ്‌വഴക്കങ്ങളും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന എംജി സര്‍വകലാശാല ഗവേഷണരംഗത്തെ തകിടം മറിക്കുകയാണ്. സര്‍വകലാശാലയുടെ ഈ നടപടിക്കെതിരെ ഗവേഷക-അധ്യാപക സംഘടനകള്‍ യുജിസിക്ക് പരാതി നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.