Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റിന് 25 ലക്ഷം നഷ്ടപരിഹാരം വാങ്ങി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്; ജോണ്‍ ബ്രിട്ടാസ് അടക്കം കള്ളപ്പണം നല്‍കിയവര്‍ക്കെല്ലാം നഷ്ടപരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 04:14 pm IST
inKerala

കൊച്ചി : മൂന്ന് ലക്ഷത്തിന് വാങ്ങിയ മരടിലെ ഫ്ലാറ്റിന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമായി വാങ്ങുന്നത് 25 ലക്ഷം. തീരദേശ നിയമ വിരുദ്ധമായി നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഹോളി ഫെയ്‌ത്തില്‍ ജോണ്‍ബ്രിട്ടാസിനും ഫ്ലാറ്റ് ഉണ്ടായിരുന്നു. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മൂന്നു ലക്ഷം രൂപ മാത്രം നല്‍കി ഫഌറ്റിന്റെ ആധാരം രജിസ്റ്റര്‍ ചെയ്‌തെന്നു തെളിയിക്കുന്ന രേഖകള്‍ നേരത്തേ പുറത്തു വന്നിരുന്നു.  മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 21/05/2007ല്‍ 2598/2007ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത വിലയാധാര പ്രകാരം ഹോളി ഫെയ്‌ത്ത് ബില്‍ഡേഴ്‌സില്‍ നിന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് വാങ്ങിയ ഫ്ലാറ്റിന് മൂന്നു ലക്ഷം രൂപയാണ് വില.

എന്നാല്‍ സെപ്റ്റംബര്‍ 20ന് ജോണ്‍ ബ്രിട്ടാസ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയ പ്രകാരം 1400 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും രണ്ടു ചെറിയ ബെഡ്‌റൂമും സ്റ്റഡിയുമുള്ള ഒരു ഫ്ലാറ്റ് 2022 ലക്ഷം രൂപ വില കൊടുത്താണ് താന്‍ വാങ്ങിയത് എന്നാണ്. 22 ലക്ഷം കൊടുത്തു ഫ്ലാറ്റ് വാങ്ങിയിട്ട് രജിസ്‌ട്രേഷന്‍ ഫീസും നികുതിയും വെട്ടിക്കാന്‍ ആധാരത്തില്‍ വില മൂന്നു ലക്ഷം മാത്രമായി കാണിക്കുമ്പോള്‍ ആ ഇടപാടിലെ ബാക്കി 19 ലക്ഷവും കള്ളപ്പണമാണെന്നു വ്യക്തമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടാസ് മാത്രമല്ല ഭൂരിപക്ഷം ഫ്ലാറ്റ് ഉടമകളും ചെറിയ തുക മാത്രം രേഖകള്‍ കാണിച്ചു നികുതിയില്‍ നിന്നു രക്ഷപെടാന്‍ ബാക്കി തുക പണമായി തന്നെ നിര്‍മാതാക്കള്‍ക്ക് നല്‍കിയെന്നാണു വ്യക്തമാകുന്നത്. രേഖകള്‍ സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചപ്പോള്‍ സര്‍ക്കാരിനു നികുതിയെല്ലാം നല്‍കിയ ഉടമകള്‍ മാത്രമാണ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. ബ്രിട്ടാസ് അടക്കം പലരും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയില്ല. രേഖകളിലെ കൃത്രിമം പിടിക്കപ്പെടുമെന്ന് കാരണത്താലായിരുന്നു ഇത്. എന്നാല്‍, കേസ് വീണ്ടും പരിഗണിക്കവേ നഷ്ടപരിഹാരത്തിനുള്ള നിബന്ധനകള്‍ സുപ്രീം കോടതി ഉദാരമാക്കിയതോടെ മിക്കവരും അപേക്ഷ നല്‍കി. 

അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിഷയം മന്ത്രിസഭയിലെ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് മരടില്‍ ഫ്ലാറ്റുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയില്ലെന്നാണ് മറുപടി നല്‍കിയത്. 

ബ്രിട്ടാസിനെ കൂടാതെ, സംവിധായകരായ ബ്ലെസി, അമല്‍ നീരദ്, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കും. ഒരാള്‍ക്ക് 25 ലക്ഷം വീതം 57.75  കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല ധനസഹായമായി നല്‍കിയത്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 325 ഫ്ലാറ്റുകളാണുള്ളത്. ഇവയില്‍ ജെയിന്‍ കോറല്‍ കോവിലെ 49 ഫ്ലാറ്റുകൾ ഉള്‍പ്പെടെ 56 എണ്ണത്തിന്റെ വില്‍പ്പന നടന്നിട്ടില്ലെന്ന് സമിതിയെ മരട് നഗരസഭ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 269 ഫ്ലാറ്റുകളില്‍ 258 എണ്ണത്തിന്റെ ഉടമകള്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ബില്‍ഡര്‍മാരും അവരുടെ മക്കളും അഞ്ച് ഫ്ലാറ്റുകള്‍ക്കു നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആധാരം രജിസ്റ്റര്‍ ചെയ്യാത്ത ഒമ്പത് പേരും നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. ഈ അപേക്ഷകരെ ബില്‍ഡര്‍മാര്‍ തന്നെ തയാറാക്കിയതാണോ എന്നു സമിതി പരിശോധിക്കുന്നുണ്ട്. ഈ അപേക്ഷകര്‍ 19നു സമിതി മുമ്പാകെ നേരില്‍ ഹാജരാകണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.