തിരുവനന്തപുരം: യുഎപിഎ ചുമത്തി അറസ്റ്റു സിപിഎം പ്രവര്‍ത്തക മാവോയിസ്റ്റ് ഭീകരര്‍ ആണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ രക്ഷിതാക്കള്‍ക്കും മാതൃസോഹദരിയും നടിയുമായ സജിത മഠത്തിലും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
കാശ്മീര്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടപ്പോള്‍ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയന്‍ മീഡിയകളും ‘നല്ലവനായ ഉണ്ണി’ എന്ന ഇമേജാണ് തീവ്രവാദിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചത്. സര്‍ദേശായിയും ബര്‍ഖ ദത്തും ഒക്കെ അക്കാലത്ത് ഓവര്‍ ടൈം പണിയെടുത്തു. ‘നല്ലവനായ ഉണ്ണി’ ഇമേജ് ക്രിയേറ്റ് ചെയ്യാന്‍ അവര്‍ എപ്പോഴും ആശ്രയിച്ചത് ബുര്‍ഹാന്‍ വാണിയുടെ ബാപ്പ പ്രധാനാധ്യാപകന്‍ ആണ്, ബുര്‍ഹാന്‍ വാണി കുട്ടിയാണ് എന്നൊക്കെയുള്ള നരേറ്റീവ്കളായിരുന്നു.
ഇതുതന്നെയാണ് കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീകരന്മാരുടെ കാര്യത്തിലും സംഭവിക്കുന്നത്. നല്ലവരായ ഉണ്ണികളെ ഉണ്ടാക്കിയെടുക്കാന്‍ കേരളത്തിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഓവര്‍ടൈം പണിയെടുക്കുന്നു. കുട്ടികള്‍, കുഞ്ഞുങ്ങള്‍ എന്നൊക്കെ വിളിച്ച് മാവോയിസ്റ്റ് തീവ്രവാദികള്‍ക്ക് അനുകൂലമായ പൊതുജന വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. കോഴിക്കോട്ടെ പോത്തന്‍ വാവയുടെ രക്ഷിതാക്കള്‍ക്കും വല്യമ്മക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടോ എന്നുള്ള കാര്യം കൂടി അന്വേഷിക്കണം. അവരുടെ പല പ്രസ്താവനകളും സംശയം ഉളവാക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ മാവോയിസ്റ്റുകളോട് ഒരു ദയാ ദാക്ഷിണ്യവും അരുത്.
















