Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരുടേയും ക്ഷേത്ര ഉപദേശക സമിതിയുടേയും പ്രതിഷേധം ഫലം കണ്ടു; അമ്പലപ്പുഴ പാല്‍പ്പായസത്തെ ഗോപാല കഷായമാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 01:23 pm IST
in Kerala

ആലപ്പുഴ: ഏറെ വിവാദത്തിനു കാരണമായി അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന് പിന്മാറി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാട്ടുകാരടക്കം ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും അതിശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണു ഗത്യന്തരമില്ലാതെ തീരുമാനം പിന്‍വലിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചത്. 

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് പദ്മകുമാര്‍ പറയുന്നു. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര് കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കില്‍ അതിനുവേണ്ടി വാശിപിടിക്കില്ല. അമ്പലപ്പുഴ ക്ഷേത്രത്തോടും പാല്‍പ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാന്‍ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാല്‍പ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വില്‍പ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോര്‍ഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

എന്നാല്‍, സിപിഎം നേതാവ് എ.കെ. ഗോപാലന്റെ സ്മരണ നിലനിര്‍ത്താനാണ് മധുരതരമായ പാല്‍പ്പായസത്തിനു കഷായമെന്നു പേര് നല്‍കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനും ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം  മാര്‍ക്‌സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്മരണക്ക് വേണ്ടിയാണെന്ന് ഹസന്‍ ആരോപിക്കുന്നു. മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്‍പ്പായസത്തിന് ചവര്‍പ്പുള്ള കഷായത്തിന്റെ പേര് ചേര്‍ത്ത് ഗോപാല കാഷായമെന്ന്  പേര് ഇടുന്നത് ചരിത്ര താളുകളില്‍ നിന്ന് കണ്ടെത്തിയതാണെന്ന്പദ്മകുമാര്‍ അവകാശപ്പെടുമ്പോഴും ഇത്രയും നാള്‍ ഈ പേര് മാറ്റത്തിന് കാത്തിരുന്നതിന്റെ കാരണം എന്തെന്ന്  മനസിലാകുന്നില്ല.

 ഗോപാല കഷായം എന്ന പേരിട്ട്  എകെജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടി ഇറങ്ങും മുന്‍പ് ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടില്‍  ശബരിമലയില്‍ ‘നവോത്ഥാനം’ നടപ്പിലാക്കിയ വിപ്ലവകാരി’ എഴുതി വയ്‌ക്കണം.അപ്പോള്‍ പദ്മകുമാറിന്റെ കാലഘട്ടത്തില്‍ എ.കെ.ജിക്കും പിണറായിക്കും രണ്ടു സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ രേഖപെടുത്താമെന്നും എം.എം.ഹസന്‍ പരിഹസിച്ചിരുന്നു. 

പേരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു ഭക്തര്‍. അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരിലാണ് നാടറിയുന്നത്. അമ്പലപ്പുഴ എന്നുകേട്ടാല്‍ തന്നെ പാല്‍പ്പായസമായിരിക്കും പലരുടെയും മനസില്‍ ഓടിയെത്തുക. നാടിന്റെ യശസും ഇതാണ്. അതുകൊണ്ടുതന്നെ ‘അമ്പലപ്പുഴ പാല്‍പ്പായസം’ എന്നപേരില്‍ പേറ്റന്റ് നേടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേര് മാറ്റല്‍ അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രോപദേശക സമിതിയും ശക്തമായി അറിയിച്ചിരുന്നു. പേരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു ഭക്തര്‍. അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരിലാണ് നാടറിയുന്നത്. അമ്പലപ്പുഴ എന്നുകേട്ടാല്‍ തന്നെ പാല്‍പ്പായസമായിരിക്കും പലരുടെയും മനസില്‍ ഓടിയെത്തുക. നാടിന്റെ യശസും ഇതാണ്. അതുകൊണ്ടുതന്നെ ‘അമ്പലപ്പുഴ പാല്‍പ്പായസം’ എന്നപേരില്‍ പേറ്റന്റ് നേടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേര് മാറ്റല്‍ അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രോപദേശക സമിതിയും വ്യക്തമാക്കിയിരുന്നു. പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയകവി ശ്രീകുമാരന്‍ തമ്പിയും  അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാറും ശക്തിയായി എതിര്‍ത്തിരുന്നു. പിന്നാലെയാണു ഭക്തരുടെ പ്രതിഷേധം അതിശക്തമായത്. ഇതോടെയാണു നിലപാട് മാറ്റാന്‍ ബോര്‍ഡ് നിര്‍ബന്ധിതമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.