കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകള്‍ കണ്ടെത്തി. ഇതില്‍ 99 വിള്ളലുകള്‍ക്ക്. മൂന്ന് മില്ലി മീറ്ററില്‍ കൂടുതല്‍ വലുപ്പമാണ് ഉള്ളത്. ഇവ അതീവ ഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 66 സെന്റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി.
















