Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ വിധി അനുകൂലമെങ്കില്‍ ആഘോഷങ്ങളില്ല; സംഘത്തിന്റെ പാരമ്പര്യം സംയമനവും മതസൗഹാര്‍ദ്ദവും; നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 12:10 pm IST
inIndia

നാഗ്പൂര്‍: രാമജന്മഭൂമി കേസില്‍ കോടതി വിധി ഹൈന്ദവ സമൂഹത്തിനു അനുകൂലമാണെങ്കിലും അത് ആ ആഘോഷിക്കില്ലെന്ന് ആര്‍എസ്എസ്. സംഘത്തിന്റെ പാരമ്പര്യം സംയമനവും മതസൗഹാര്‍ദ്ദവുമാണ്. അനുകൂലമായ വിധി വന്നാല്‍ അടുത്ത വര്‍ഷം ആദ്യം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാവുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.

സംഘം ഒരിക്കലും വിജയങ്ങള്‍ അതിരുവിട്ട് ആഘോഷിക്കാറില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഞങ്ങള്‍ ആഘോഷിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഞങ്ങള്‍ ഒന്നിന്റേയും വിജയ പരാജയങ്ങളുടെ വശങ്ങള്‍ പരിശോധിക്കാറില്ല. ഇത് ഒരു കോടതിവിധിയാണ്. അതിനാല്‍ വിജയത്തിന്റെയോ പരാജയത്തിന്റെയോ ഒരു ചോദ്യം ഉദിക്കുന്നില്ല. എന്തായാലും നീതിയുടെ വിജയമായാണ് കണക്കാക്കേണ്ടത്. ഒരു കോടതി വിധിയില്‍ ആഘോഷമുണ്ടായാല്‍ അതു മറുവശത്തുള്ളവരെ മാനസികമായി തളര്‍ത്താനും അതു രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് ആയുധമാക്കാനും ഇടയാക്കും. അതിനാല്‍ അത്തരമൊരു ആഘോഷങ്ങളും ഉണ്ടാകരുത്. വിധി അനുകൂലമെങ്കില്‍ ദീപങ്ങള്‍ തെളിച്ചും പ്രാര്‍ഥനകള്‍ നടത്തിയും വേണം അതിനെ വരവേല്‍ക്കാനെന്നും ആര്‍എസ്എസ് നേതൃത്വം. 

ഈ വിധി ”ഹിന്ദുക്കളുടെ വിജയമായോ മുസ്ലീംങ്ങളുടെ പരാജയമായോ ആകില്ല” എന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) മുതിര്‍ന്ന കാര്യകര്‍ത്താവും വ്യക്തമാക്കി. തങ്ങള്‍ക്ക് ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുവെന്നും ജാതീയ ചിന്തകളുള്‍പ്പെടെ നിരവധി വിവേചനങ്ങള്‍ സമൂഹത്തില്‍ നിന്നും നീക്കാനായി ഇനിയും നിരന്തരം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദേശീയ ബോധം വളര്‍ത്താനായി ‘ഒരു രാഷ്‌ട്രം’ എന്ന ആശയം വികസിപ്പിക്കുകയും വേണം. ഇതിനായി സമൂഹത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം മകരസംക്രാന്തി ദിവസം ആരംഭിച്ച് നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച് അനുകൂല വിധി ഉണ്ടായാല്‍ അതിനു ശേഷം യോഗം ചേര്‍ന്ന് ഏകകണ്ഠമായാകും തീരുമാനം എടുക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.